കൊച്ചി: അല്‍പനേരത്തെക്ക് ഫെയ്‌സ്ബുക്ക് ലഭിക്കാതായത് ഉപയോക്താക്കളെ വലച്ചു. ഫെയ്‌സ്ബുക് ഡൗണായോ? എന്ന ചോദ്യം ട്വിറ്ററില്‍ തലങ്ങും വിലങ്ങും പാഞ്ഞു. ലോഗിന്‍ ചെയ്തവര്‍ക്കു മുന്നില്‍ യാതൊന്നും കാണിക്കാതെ വെളുത്ത സ്‌ക്രീന്‍ മാത്രമായുള്ള ഫെയ്‌സ്ബുക്കിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ട്വിറ്ററില്‍ നിമിഷങ്ങള്‍ക്കകം ട്രെന്‍ഡായി.
എന്ന ഹാഷ്ടാഗുമായി ഒട്ടേറെ ട്വീറ്റുകളാണെത്തുന്നത്. രാത്രി ഒന്‍പതേമുക്കാലോടെയായിരുന്നു സംഭവം. 15 മിനിറ്റോളം ‘ബ്ലാങ്ക് പേജ്’ കാണിച്ച ഫെയ്‌സ്ബുക് പിന്നീട് പ്രവര്‍ത്തനക്ഷമമായി. എന്നാല്‍ ഇതിന്മേല്‍ ഫെയ്‌സ്ബുക് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഓഗസ്റ്റ് ഒന്നിന് യുഎസിലും തെക്കേ അമേരിക്കയിലും സമാനമായ സംഭവമുണ്ടായിരുന്നു. ഫെയ്‌സ്ബുക് ഓഹരികള്‍ ഇടിഞ്ഞതിനു പിന്നാലെയായിരുന്നു ഇത്.
Leave a Comment