ജസ്നയുടെ വീട്ടിലെ ബൈബിളിനുള്ളില്‍ നിന്ന് പുതിയ സിം കാര്‍ഡ് കണ്ടെടുത്ത് പോലീസ്,അന്വേഷണം പുതിയ തലത്തിലേക്ക്

കൊച്ചി: ജസ്ന തിരോധാനക്കസില്‍ പുതിയ വെളിപ്പെടുത്തലുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജസ്നയുടെ വീട്ടില്‍ നിന്നും പുതിയ സിംകാര്‍ഡ് കണ്ടെടുത്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വീട്ടിലെ ബൈബിളിനുള്ളില്‍ നിന്നാണ് പുതിയ സിം കാര്‍ഡ് കണ്ടെടുത്തത്. ഇതില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. അതേസമയം നിലവിലെ അന്വേഷണത്തില്‍ കോടതി സംതൃപ്തി രേഖപ്പെടുത്തി. കേസ് മറ്റൊരു ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഈ മാസം 17ന് വീണ്ടും കോടതി പരിഗണിക്കും

്ജസ്നാ തിരോധാനവുമായി ബന്ധപ്പെട്ട് ആണ്‍സുഹൃത്തിനെ അന്വേഷണ സംഘം 12 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ജസ്നയുമായുള്ള അടുപ്പവും, ഇതില്‍ ജസ്നയുടെ കുടുംബത്തിന്റെ ഇടപെടല്‍ സംബന്ധിച്ച വിവരങ്ങളും സുഹൃത്ത് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. കുടുംബത്തിന്റെ ഇടപെടല്‍ ജസ്നയെ മാനസികമായി തളര്‍ത്തിയിരിക്കാമെന്ന് സുഹൃത്ത് അന്വേഷണസംഘത്തോട് പറഞ്ഞു.

രണ്ട് ദിവസം മുന്‍പാണ് അന്വേഷണസംഘം ആണ്‍സുഹൃത്തിനെ 12 മണിക്കൂര്‍ ചോദ്യം ചെയ്തത്. ജസ്നയെ ഫോണില്‍ വിളിക്കാറുണ്ടായിരുന്നുവെന്നും ജസ്നക്ക് താനുമായി അടുപ്പമുണ്ടായിരുന്നുവെന്നും ആണ്‍സുഹൃത്ത് പൊലീസിനോട് വെളിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് ജസ്നയുടെ അടുത്ത ബന്ധു താക്കീതുചെയ്തു. അതിന്ശേഷം ജസ്നയുടെ ഫോണ്‍കോളുകള്‍ എടുക്കാറില്ല.

ഇക്കാര്യങ്ങളാണ് ജസ്നയുടെ സുഹൃത്ത് പൊലീസിനോട് വെളിപ്പെടുത്തിയത്. എന്നാല്‍ വീടുവിട്ടിറങ്ങിയ ജസ്ന എവിടെപ്പോയെന്നോ എന്തുസംഭവിച്ചുവെന്നോ അറിയില്ലെന്നും പറയുന്നു. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസിന് ഇപ്പോഴും വ്യക്തമായൊരുത്തരം ആയിട്ടില്ല. മുണ്ടക്കയത്തുനിന്ന് ലഭിച്ച ജസ്നയോട് സാദൃശ്യമുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ക്കപ്പുറം പോകാന്‍ കഴിയാത്തതും പൊലീസിനെ പ്രതിസന്ധിയിലാക്കുന്നു. സംശയം തോന്നിയ നമ്പരുകള്‍ ക്രോഡികരിച്ച് സൈബര്‍ വിദഗ്ധരുടെ നേതൃത്വത്തിലുള്ള പരിശോധന പുരോഗമിക്കുകയാണ്

pathram desk 2:
Leave a Comment