‘രേഖകളില്‍ ഉള്ളതല്ല പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ പ്രായം’, കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ പിതാവും മൊഴിമാറ്റി

കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്കും അമ്മയ്ക്കും പിന്നാലെ അച്ഛനും മൊഴിമാറ്റി. രേഖകളില്‍ ഉള്ളതല്ല പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ പ്രായമെന്ന് അച്ഛനും പറഞ്ഞു.

പീഡനത്തിനിരയാവുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നെന്ന് പെണ്‍കുട്ടി ബുധനാഴ്ച കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഉഭയസമ്മതപ്രകാരമായിരുന്നു ബന്ധമെന്ന് കോടതിയെ അറിയിച്ച പെണ്‍കുട്ടി പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തന്റെ ജനനത്തീയതി തെറ്റാണെന്നാണ് കോടതിയെ ബോധിപ്പിച്ചത്.

പെണ്‍കുട്ടി ജനിച്ചത് 1997ലാണെന്നും എന്നാല്‍ രേഖകളിലുള്ളത് 1999 എന്നാണെന്നും ഇക്കാര്യത്തില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് തയ്യാറാണെന്നും കുട്ടിയുടെ അമ്മയും കോടതിയെ അറിയിച്ചിരുന്നു. പ്രതിയായ വൈദികന്‍ റോബിന്‍ വടക്കഞ്ചേരിക്കെതിരെ പരാതിയില്ലെന്നും അമ്മ കോടതിയെ അറിയിച്ചു.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment