നായികയെ മലയാളം പഠിപ്പിച്ച് ദുല്‍ഖര്‍ !!! നല്‍കിയത് മമ്മൂട്ടിയുടെ സൂപ്പര്‍ ഡയലോഗുകള്‍

ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ബോളിവുഡ് ചിത്രം കര്‍വാന്‍ ഇന്ന് തീയേറ്ററുകളിലെത്തുകയാണ്. അതിനിടെ ദുല്‍ഖറിന്റേയും സഹനടി മിഥില പാല്‍ക്കറിന്റെയും രസകരമായ ഡയലോഗ് ബാറ്റില്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മലയാളത്തിലേയും മറാത്തിയിലേയും ഡയലോഗുകള്‍ പരസ്പരം കൈമാറി പറയുക എന്നതായിരുന്നു ചലഞ്ച്. സൂം ടിവിയുടെ ഈ പരിപാടിയില്‍ മലയാളത്തിലുള്ള ഡയലോഗുകള്‍ പറയാന്‍ പലപ്പോഴും മിഥില ശെരിക്കും കഷ്ടപ്പെട്ടു. എന്നാല്‍ മിഥിലയുടെ വെല്ലുവിളിക്ക് മുന്നില്‍ മറാത്തി ഡയലോഗുകള്‍ തെറ്റുകൂടാതെ പറഞ്ഞ് ദുല്‍ഖര്‍ വിജയിയാവുകയും ചെയ്തു.

ജിസിസി മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ ആഗസ്റ്റ് 2ന് റിലീസ് ചെയ്തു. മിഥിലയ്ക്കു പുറമേ ഇര്‍ഫാന്‍ ഖാനും കര്‍വാനില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിച്ചിട്ടുണ്ട്. ആകാശ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രം റോണി സ്‌ക്രൂവാലയാണ് നിര്‍മിച്ചിരിക്കുന്നു.

കര്‍വാന്റെ പ്രിവ്യു ഷോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. രണ്‍വീര്‍ സിങ്, രണ്‍ബീര്‍ കപൂര്‍, അര്‍ജുന്‍ കപൂര്‍ എന്നീ യുവതാരങ്ങളുമായി ദുര്‍ഖറിനെ താരതമ്യം ചെയ്യുന്നവരുമുണ്ട്. വിഡിയോയില്‍ ദക്ഷിണേന്ത്യയുടെ സൂപ്പര്‍ സ്റ്റാര്‍ എന്നാണ് മിഥില ദുല്‍ഖറിനെ വിശേഷിപ്പിക്കുന്നത്.

pathram desk 1:
Related Post
Leave a Comment