ബിയര്‍ വാങ്ങാന്‍ എത്തിയത് ചീങ്കണിയുമായി ! വീഡിയോ വൈറലായതോടെ യുവാവിനെ പോലീസ് പൊക്കി (വീഡിയോ)

ഫ്ളോറിഡ: ബിയര്‍ വാങ്ങാനായി ചീങ്കണിക്കുഞ്ഞുമായെത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കടയിലെത്തിയ റോബിയുടെ വീഡിയോ വൈറലായതിനു പിന്നാലെയാണ് അറസ്റ്റ്.

റോബി സ്ട്രാറ്റണ്‍ എന്ന ഇരുപത്തിയെട്ടുകാരന്‍ കാറില്‍ നിന്നിറങ്ങി സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് കയറിപ്പോവുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. ഇയാളുടെ കയ്യില്‍ ഒരു ചീങ്കണ്ണിക്കുഞ്ഞിനെയും കാണാം. കൗണ്ടറിലിരിക്കുന്ന സ്ത്രീയോട് ബിയര്‍ സ്റ്റോക്കുണ്ടോ എന്ന് റോബി ചോദിക്കുന്നത് കേള്‍ക്കാം. ബിയര്‍ ഇരിക്കുന്നതെവിടെയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുമ്പോള്‍ റോബി അവിടേക്ക് ഓടിക്കയറുന്നതും അതിനിടെ ഒരാളോട് ഉള്ള ബിയറൊക്കെ നിങ്ങളെടുത്തോ എന്ന് ചോദിക്കുന്നതും വീഡിയോയിലുണ്ട്. ബിയര്‍ കാന്‍ എടുത്ത ശേഷം കൗണ്ടറിലേക്ക് തിരികെയെത്തുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. ഈ നേരമത്രയും ചീങ്കണ്ണിക്കുഞ്ഞ് അയാളുടെ കയ്യിലുണ്ട്.

ജാക്സണ്‍വില്ലെ കണ്‍വീനിയന്‍സ് സ്റ്റോറില്‍ നിന്നുള്ള ഈ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായതോടെ പൊലീസിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു. ചീങ്കണ്ണിക്കുഞ്ഞിനെ നിയമവിരുദ്ധമായി കൈവശം വച്ചതിന് റോബിയെയും സുഹൃത്ത് കെവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വന്യജീവികളെ നിയമവിരുദ്ധമായി പ്രദര്‍ശിപ്പിക്കല്‍, അവയോടുള്ള ക്രൂരത എന്നീ വകുപ്പുകള്‍ പ്രകാരവും ഇവര്‍ക്കെതിരെ കേസുകളുണ്ട്. ഫ്ളോറിഡ ഫിഷ് ആന്റ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ കമ്മീഷനും റോബിക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

pathram desk 2:
Related Post
Leave a Comment