കോഴിക്കോട്: കോഴിക്കോട് രണ്ട് ഐടിഐ വിദ്യാര്‍ഥികളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി വെള്ളര്‍കാട് റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. രാവിലെ 6.15 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.
നടുവണ്ണൂര്‍ ഒറ്റപുരക്കല്‍ കാവില്‍ അബ്ദുള്‍ ഹമീദിന്റെ മകള്‍ ഫഹ്മിദ (20),മൂടാടി ഹില്‍ബസാറില്‍ റോബര്‍ട്ട് റോഷന്റെ മകന് റിജോ റോബര്‍ട്ട്(21) എന്നിവരാണ് മരിച്ചത്. ഇരുവരും കൊയിലാണ്ടി കുറുവങ്ങാട് ഐടിഐ വിദ്യാര്‍ഥികളാണ്.
കഴിഞ്ഞ ദിവസം മുതല്‍ ഫഷ്മിതയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇരുവരുടേയും മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Leave a Comment