പിറന്നാള്‍ ആഘോഷത്തിനിടെ കേക്ക് മുറിക്കാന്‍ വെച്ച കത്തി ഉപയോഗിച്ച് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

ന്യൂഡല്‍ഹി: പിറന്നാള്‍ ആഘോഷങ്ങള്‍ നടക്കുന്നതിനിടെ കേക്ക് മുറിക്കാന്‍ വെച്ചിരുന്ന കത്തിയെടുത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. 30കാരിയായ രേണുവെന്ന യുവതിയാണ് പിറന്നാള്‍ ദിനത്തില്‍ ഭര്‍ത്താവിനാല്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് രാജേഷ് ചൗഹാനെ(34) പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥിയായ മകന്‍ നോക്കി നില്‍ക്കേയായിരുന്നു ആക്രമണം.

നിസ്സാര കാര്യങ്ങളുടെ പേരില്‍ ഇവരെന്നും പരസ്പരം വലിയ വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്ന് അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ രേണുവിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ പോവുകയായിരുന്നു. ഇതിനിടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഉടനെ രേണുവിനെ അടിച്ചു വീഴ്ത്തിയ ശേഷം കത്തിയെടുത്ത് ആറു തവണ കുത്തുകയായിരുന്നു.

രേണുവിന്റെ കരച്ചില്‍ കേട്ട് അയല്‍ക്കാര്‍ എത്തിയപ്പോഴേയ്ക്കും രാജേഷ് ഓടി രക്ഷപ്പെട്ടിരുന്നു. മഹിപാല്‍ പുരയിലെ സ്റ്റാര്‍ ഹോട്ടലില്‍ ഷെഫാണ് രാജേഷ്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഒളിവില്‍ പോകാന്‍ ശ്രമിച്ച രാജേഷിനെ ഉടന്‍ തന്നെ പിടികൂടി

pathram desk 1:
Related Post
Leave a Comment