യുപി: മകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിച്ച യുവാവിനെ ബുദ്ധിപൂര്‍വ്വം കുടുക്കി പിതാവ്. പോലീസുകാരുടെ കണ്ണുവെട്ടിച്ചു നടന്ന യുവാവിനെ സിനിമാ സംവിധായകന്‍ ചമഞ്ഞാണ് പിതാവ് പിടികൂടിയത്. 31കാരനായ കൃഷ്ണ ഭാഗല്‍ 22കാരിയായ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തി. എന്നാല്‍ പെണ്‍കുട്ടിയിത് നിരസിച്ചു. ഏറെ നാള്‍ പിന്നാലെ നടന്നിട്ടും പെണ്‍കുട്ടി പ്രണയിക്കാന്‍ തയ്യാറായില്ല. ഇതോടെ നിന്നെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ നിന്ന് പെണ്‍കുട്ടിയുടെ ഫോട്ടോകളെടുത്ത് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിക്കുകയായിരുന്നു.
ഇതോടെ ഇയാളെ പിടിക്കാന്‍ പെണ്‍കുട്ടിയുടെ പിതാവ് തന്നെ മുന്നിട്ടിറങ്ങുകയായിരുന്നു. ഭാഗലിന്റെ സിനിമാ മോഹം മനസ്സിലാക്കി അച്ഛന്‍ സിനിമാ സംവിധായകന്റെ വേഷം കെട്ടി. ഭാഗലിനെ വിളിച്ച് സംവിധായകനാണെന്നും പുതിയ ചിത്രത്തില്‍ അഭിനയിക്കാമോ എന്നും ചോദിക്കുകയായിരുന്നു. ഉടന്‍ തന്നെ പ്രതി സമ്മതിച്ചു.
കഥ കേള്‍ക്കാന്‍ മുംബൈയിലേയ്ക്ക വരാനും പറഞ്ഞു. ഇതില്‍ വീണ ഭാഗല്‍ മുംബൈയ്ക്ക് വണ്ടി കയറി. ഇതിനിടെ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്ന കാര്യം ഫെയ്സ്ബുക്കിലും കുറിച്ചു. ‘റാം റാം, സുഹൃത്തുക്കളെ ബോളിവുഡ് സിനിമയില്‍ അഭിനയിക്കാന്‍ ഞാന്‍ മുംബൈയ്ക്ക് പോവുകയാണ്.’ പിന്നാലെ മുംബൈ വിമാനത്താവളത്തില്‍ എത്തിയതോടെ ഇയാളെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
Leave a Comment