ട്രിവാണ്ട്രം ലോഡ്ജ് കഴിഞ്ഞു ഇനി ‘മദ്രാസ് ലോഡ്ജ്’… അനൂപ് മേനോനും വി.കെ.പിയും വീണ്ടും ഒന്നിക്കുന്നു

കൊച്ചി:മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ട്രിവാണ്ട്രം ലോഡ്ജ്. അനൂപ് മേനോനും വികെപിയും ഒന്നിക്കുന്ന മദ്രാസ് ലോഡ്ജ് ഇന്ന് പ്രഖ്യാപിച്ചു.

മദ്രാസ് ലോഡ്ജ് ഒരു പുതിയ സിനിമയാണെന്നും ട്രിവാണ്ട്രം ലോഡ്ജിന്റെ രണ്ടാം ഭാഗമല്ലെന്നും തിരക്കഥാകൃത്തും അഭിനേതാവുമായ അനൂപ് മേനോന്‍ പറഞ്ഞു. ലോഡ്ജ് ഒരു പ്രധാന കഥാപാത്രമായി വരുന്നു എന്നല്ലാതെ ട്രിവാണ്ട്രം ലോഡ്ജുമായി കഥയ്ക്ക് ബന്ധമൊന്നുമില്ലെന്നും സിനിമയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തു പറയാറായിട്ടില്ലെന്നും പിന്നാലെ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.

മെഴുതിരി അത്താഴങ്ങളുടെ നിര്‍മ്മാണ കമ്പനി 999 എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നോബിള്‍ ജോസാണ് മദ്രാസ് ലോഡ്ജ് നിര്‍മ്മിക്കുന്നത്. അനൂപ് മേനോന്‍ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.

pathram desk 2:
Related Post
Leave a Comment