ഫാന്റസിയുമായി ആസിഫ് അലി…… ‘ഇബിലീസിന്റെ ട്രെയിലര്‍

കൊച്ചി:ആസിഫ് അലിയെ നായകനാക്കി യുവസംവിധായകന്‍ രോഹിത് ഒരുക്കുന്ന ഇബ്ലീസിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. വൈശാഖന്‍ എന്നാണ് ചിത്രത്തിലെ ആസിഫ് അലി കഥാപാത്രത്തിന്റെ പേര്.ചിത്രം ആഗസ്ത് 3 ന് തിയേറ്ററുകളിലെത്തും. വി.എസ് രോഹിത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഡോണയാണ് നായിക. അഡ്വെഞ്ചര്‍ ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിനു ശേഷം രോഹിത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

സമീര്‍ അബ്ദുള്‍ ആണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൈജു കുറിപ്പ്, ലാല്‍, സിദ്ധിഖ്, ശ്രീനാഥ് ഭാസി, നസീര്‍ സംക്രാന്തി, രവീന്ദ്ര ജയന്‍ തുടങ്ങിയ താരനിരകളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

pathram desk 2:
Related Post
Leave a Comment