അടിമുടി ആക്ഷനുമായി വിശ്വരൂപം 2,രണ്ടാമത്തെ ട്രെയിലര്‍ എത്തി

കൊച്ചി:ഉലകനായകന്‍ കമല്‍ഹാസന്‍ ചിത്രം വിശ്വരൂപം 2ന്റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങി. കമല്‍ഹാസന്‍ തന്നെ സംഭാഷണവും തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് 2013ല്‍ പുറത്തിറങ്ങിയ വിശ്വരൂപത്തിന്റെ തുടര്‍ഭാഗമാണ് ഈ ചിത്രം. അടിമുടി ആക്ഷന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്.

പൂജ കുമാര്‍, ആന്‍ഡ്രിയ, ശേഖര്‍ കപൂര്‍, ആനന്ദ് മഹാദേവന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. താരങ്ങളാണ്. ഗിബ്രാന്‍ സംഗീതം. മലയാളികളായ സനു വര്‍ഗീസും ശാംദത്തുമാണ് ഛായാഗ്രഹണം. ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചത് മഹേഷ് നാരായണനും വിജയ് ശങ്കറും ചേര്‍ന്നാണ്.

ആസ്‌കര്‍ പ്രൊഡക്ഷന്‍സും കമല്‍ഹാസനും ചേര്‍ന്ന് ചിത്രം നിര്‍മിച്ചിരിക്കുന്നു. സിനിമയുടെ നിര്‍മാണം റിലയന്‍സ് ഏറ്റെടുത്തെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. ആഗസ്റ്റ് 10ന് ചിത്രം തിയറ്ററുകളിലെത്തും.

pathram desk 2:
Related Post
Leave a Comment