പോത്തിനെ ക്രൂരമായി കൊന്ന നിലയില്‍

കോതമംഗലം: ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ പോത്തിന്റെ ജഡം കണ്ടെത്തി. കോതമംഗലം പൈങ്ങോട്ടൂരിലാണ് പിന്‍ഭാഗം അറുത്തനിലയില്‍ പോത്തിന്റെ ജഡം കണ്ടെത്തിയത്. ശബ്ദം പുറത്തറിയാതിരിക്കാന്‍ വായ് തുറക്കാന്‍ കഴിയാത്തവിധം മുഖം കയറുകൊണ്ട് കെട്ടിയിരുന്നു. വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മണ്ണിമാന്തി യന്ത്രത്തില്‍ ബന്ധിച്ച ശേഷമാണ് പോത്തിനെ ക്രൂരമായി കൊലപ്പെടുത്തിയത്. പൈങ്ങോട്ടൂര്‍ കൊടിമറ്റത്തില്‍ ചാക്കോയുടെ വീട്ടിലെ പോത്തിനെയാണ് കടത്തികൊണ്ടുപോയി കൊന്നത്. പോത്താനിക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ചാക്കോയുടെ വീട്ടില്‍ നിന്ന് 250 മീറ്റര്‍ അകലെ വഴിയരികിലാണ് പോത്തിന്റെ ജഡം കണ്ടെത്തിയത്.
തൊഴുത്തില്‍ കെട്ടിയിരുന്ന പോത്തിനെ പുലര്‍ച്ചെ അജ്ഞാതസംഘം കടത്തികൊണ്ടുപോകുകയായിരുന്നു. ചാക്കോയും ബന്ധുക്കളും പുലര്‍ച്ചെ തന്നെ പോത്തിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് നാട്ടുകാരാണ് പിന്‍ഭാഗം അറുത്ത നിലയില്‍ പോത്തിനെ കണ്ടെത്തിയത്. ചാക്കോയുടെ പരാതിയില്‍ പോത്താനിക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

pathram:
Related Post
Leave a Comment