ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആധാര്‍നമ്പര്‍ പരസ്യമാക്കാന്‍ ധൈര്യമുണ്ടോയെന്ന് ഹാക്കര്‍മാര്‍. ആധാര്‍ സുരക്ഷിതമാണെന്നും ആധാര്‍ നമ്പര്‍ പുറത്ത് വന്നാല്‍ കുഴപ്പമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പ്രചരിപ്പിക്കുന്നതിനിടെയാണ് വെല്ലുവിളിയുമായി ഹാക്കര്‍മാര്‍ രംഗത്തെത്തിയത്.
‘ഹേയ് നരേന്ദ്രമോദി നിങ്ങളുടെ ആധാര്‍ നമ്പര്‍ പരസ്യമാക്കാന്‍ കഴിയുമോ? നിങ്ങള്‍ക്ക് അങ്ങനെയൊന്ന് ഉണ്ടെങ്കില്‍ എന്നായിരുന്നു ഹാക്കറുടെ വെല്ലുവിളി. ട്വിറ്ററിലൂടെയായിരുന്നു ഹാക്കര്‍ നരേന്ദ്രമോദിയെ വെല്ലുവിളിച്ചത്.
കഴിഞ്ഞദിവസം ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തിയാല്‍ എന്തുചെയ്യുമെന്ന് പറഞ്ഞ് വെല്ലുവിളിച്ച ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ്മയുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ചോര്‍ത്തിയിരുന്നു. ആര്‍.എസ് ശര്‍മ്മയുടെ വിവരങ്ങള്‍ പ്രത്യക്ഷപ്പെട്ട എലിയട്ട് ആല്‍ഡേഴ്‌സണ്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ തന്നെയാണ് മോദിയോടുള്ള വെല്ലുവിളിയും വന്നത്.
ഇന്നലെയാണ് ആര്‍.എസ് ശര്‍മ്മ തന്റെ ആധാര്‍ നമ്പര്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.’എന്റെ ആധാര്‍ നമ്പര്‍ ഇതാ. ഇത് ഹാക്ക് ചെയ്ത് നിങ്ങള്‍ കാണിക്കൂ… ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു.’ എന്നായിരുന്നു ആര്‍.എസ് ശര്‍മ്മ പറഞ്ഞത്.
എന്നാല്‍ ശര്‍മ്മയുടെ ബാങ്ക് വിവരങ്ങളും, പാന്‍ കാര്‍ഡ് നമ്പറും, ഫോണ്‍ നമ്പറുമടക്കം ഹാക്ക് ചെയതാണ് ഹാക്കര്‍മാര്‍ ഇതിന് മറുപടി നല്‍കിയത്. തങ്ങള്‍ ആധാറിനെതിരല്ലെന്നും എന്നാല്‍ ആധാര്‍ ഹാക്ക് ചെയ്യാന്‍ സാധിക്കില്ല എന്ന വാദത്തിനുള്ള മറുപടിയാണിതെന്നും ഹാക്കര്‍മാര്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.
ദി പ്രിന്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശര്‍മ്മ ആധാറിന്റെ സുതാര്യതയേയും സുരക്ഷയേയും കുറിച്ച് ആദ്യം പ്രതികരിച്ചത്. ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തിയാല്‍ ഒന്നും സംഭവിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. പിന്നീടായിരുന്നു ട്വിറ്ററില്‍ അദ്ദേഹം ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തിയത്.
Leave a Comment