ടി.ടി.വി ദിനകരന്റെ കാറിന് നേരെ ബോംബേറ്; നാലു പേര്‍ക്ക് പരിക്ക്

ചെന്നൈ: അമ്മ മക്കള്‍ മുന്നേട്ര കഴകം നേതാവ് ടി.ടി.വി ദിനകരന്റെ കാറിന് നേരെ ബോംബേറ്. ആക്രമണത്തില്‍ ഡ്രൈവര്‍, ഫോട്ടോഗ്രാഫര്‍ എന്നിവരടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. സംഭവ സമയത്ത് ദിനകരന്‍ കാറിലുണ്ടായിരുന്നില്ല. കാറിന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു.

പൊലീസ് കേസെടുത്ത് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. എഎന്‍ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ബോംബ് എറിഞ്ഞവര്‍ ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. നേരത്തെ ദിനകരന്റെ വസതിക്ക് നേരെയും ബോംബാക്രമണം നടന്നിരുന്നു.

pathram desk 1:
Related Post
Leave a Comment