കിസ്മത്തിന് ശേഷം പുതിയ സിനിമയുമായി ഷാനവാസ് ബാവക്കുട്ടി; നായകന്‍ വിനായകന്‍

ആദ്യ സിനിമ കിസ്മത്ത് റിലീസായ ജൂലൈ 29ന് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി സംവിധായകന്‍ ഷാനവാസ് കെ ബാവക്കുട്ടി. വിനായകനെ കേന്ദ്രകഥാപാത്രമാക്കിയാണ് പുതിയ ചിത്രം ഒരുങ്ങുന്നതെന്ന് സംവിധായകന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ചിത്രത്തില്‍ വിനായകന് നായികയായെത്തുന്നത് പുതുമുഖമാണ്. ഓഗസ്റ്റ് അവസാന ആഴ്ച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിക്കും. ഫ്രാന്‍സിസ് നെരോണയുടെ കഥയ്ക്ക് പി എസ് റഫീക്ക് ആണ് തിരക്കഥ എഴുതുന്നത്. റോഷന്‍ മാത്യു, മനോജ് കെ ജയന്‍, കൊച്ചുപ്രേമന്‍,പോളി എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

അതേസമയം ചിത്രത്തിലേക്ക് ഒരു ബാലനടിയെ ആവശ്യമുണ്ടെന്ന് സംവിധായകന്‍ ഫെയ്സ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. ഒന്നര വയസ്സിനും മൂന്ന് വയസ്സിനും ഇടയിലുള്ള നീണ്ട മുടിയും ഇരുണ്ട നിറവുമുള്ള കുട്ടികളെയാണ് ചിത്രത്തിലേക്ക് ആവശ്യം.

pathram desk 1:
Related Post
Leave a Comment