യാത്രകളോടുള്ള പ്രണയമാണ് കര്‍വാനിലേക്ക് തന്നെ എത്തിച്ചതെന്ന് ദുല്‍ഖര്‍ സല്‍മാന്‍. ബോളിവുഡ് ലൈഫുമായ ബോളിവുഡ് അരങ്ങേറ്റ ചിത്രം കര്‍വാന്റെ വിശേഷങ്ങള്‍ പങ്കുക്കുകയായിരിന്നു ദുല്‍ഖര്‍. ‘കര്‍വാനില്‍ രസകരമായ നിരവധി സന്ദര്‍ഭങ്ങളുണ്ട്. ഈ സിനിമയ്ക്കായി കേരളത്തില്‍നിന്നും ഊട്ടിയിലേക്കും തിരിച്ചും യാത്ര ചെയ്തു. യാത്ര പ്രമേയമാക്കിയുളള നിരവധി സിനിമകളില്‍ അഭിനയിച്ചതില്‍ എനിക്ക് കുറ്റബോധമുണ്ട് പക്ഷേ അതിന് കാരണമായത് യാത്രകളോടുള്ള ഇഷ്ടമാണ്. കരിയറിലെ തിരക്കുകള്‍ കാരണം എനിക്ക് യാത്രകള്‍ ചെയ്യാന്‍ അധികം സമയം കിട്ടാറില്ല. ‘കാര്‍വാന്‍’ പോലുളള സിനിമകള്‍ ആ ദുഃഖം മാറ്റിത്തരും”, ദുല്‍ഖര്‍ അഭിമുഖത്തില്‍ പറഞ്ഞു.
കര്‍വാന്‍ താന്‍ തെരഞ്ഞെടുക്കാനുള്ള പ്രധാനകാരണം ഇര്‍ഫാന്‍ ഖാന്‍ ആണെന്നും ദുല്‍ഖര്‍ വെളിപ്പെടുത്തി. ”അദ്ദേഹമാണ് ഈ സിനിമയിലെത്താനുള്ള പ്രചോദനം നല്‍കിയത്. വളരെ റിയലിസ്റ്റിക് ആയ കഥയാണ് കര്‍വാന്റേത്. ഇതുവരെയുള്ള എന്റെ കരിയറില്‍ യഥാര്‍ത്ഥ്യത്തോട് അകന്നു നില്‍ക്കുന്ന സിനിമകളായാലും റീമേക്കുകളായാലും ചെയ്യില്ലെന്ന് ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്.”
ചുരുങ്ങിയ കാലത്തെ സിനിമാജീവിതത്തിനിടയില്‍ തെന്നിന്ത്യയിലെ ആരാധികമാരുടെ ഹൃദയം കീഴടക്കിയത് എങ്ങനെയാണെന്ന ചോദ്യത്തിന് ദുല്‍ഖറിന്റെ മറുപടി ഇങ്ങനെ . ”സത്യത്തില്‍ എനിക്ക് അതെങ്ങനെ സംഭവിച്ചുവെന്ന് അറിയില്ല. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് എന്നെ കാണാന്‍ അത്ര സുന്ദരനൊന്നുമായിരുന്നില്ല. അപ്പോഴൊക്കെ പെണ്‍കുട്ടികള്‍ എന്നെ നോക്കാതെ കൂടെയുളള സുഹൃത്തിനെയാണ് നോക്കുക. എന്നെ ആരും നോക്കിയിരുന്നില്ല. പക്ഷേ ഇപ്പോള്‍, എനിക്ക് സന്തോഷമുണ്ട്”,
Leave a Comment