‘ബാത്ത് റൂമി’ലും’ക്യാപ്റ്റന്‍ കൂളാണ്, സോഷ്യല്‍ മീഡിയയില്‍ വൈറലായി ധോണിയുടെ വീഡിയോ

ക്യാപ്റ്റന്‍ കൂള്‍, ക്യാപ്റ്റന്‍ സ്ഥാനമൊക്ക രാജിവെച്ചിട്ട് നാളുകളായെങ്കിലും എംഎസ് ധോണിയിന്നും ആരാധകര്‍ക്കും സഹതാരങ്ങള്‍ക്കും ക്യാപ്റ്റന്‍ കൂളാണ്. കളിക്കളത്തിന് അകത്തും പുറത്തുമെല്ലാം എപ്പോഴും തന്റെ ശാന്തത കൊണ്ട് ആരാധകരെ സൃഷ്ടിക്കുന്ന ക്യാപ്റ്റന്‍ കൂള്‍. ഒരു കാലത്ത് ശക്തമായ ഹേറ്റേഴ്സിനെ പോലും തന്റെ ആരാധകരാക്കി മാറ്റാന്‍ ധോണിയ്ക്ക് സാധിച്ചിട്ടുണ്ട്. തന്റെ കരിയറിലെ നിര്‍ണ്ണായക ഘട്ടത്തിലൂടെയാണ് ധോണി ഇപ്പോള്‍ കടന്നു പോകുന്നത്. ഇംഗ്ലണ്ടിനെതിരെ പ്രതീക്ഷിച്ച നിലവാരം പുറത്തെടുക്കാനാകാതെ പോയ താരം വിരമിക്കുകയാണെന്ന് വരെ കേള്‍ക്കുന്നു.

എന്നാല്‍ വിവാദങ്ങളൊന്നും ധോണിയെ ബാധിച്ചിട്ടില്ല. ടെസ്റ്റ് പരമ്പര സമ്മാനിച്ച ഇടവേള ആസ്വദിക്കുകയാണ് ധോണി. ബോളിവുഡ് താരങ്ങള്‍ക്കൊപ്പം ചാരിറ്റി ഫുട്ബോള്‍ കളിച്ചും സുഹൃത്തുക്കളുടെ വിവാഹത്തില്‍ പങ്കെടുത്തുമെല്ലാം തന്റേതായ വഴിയില്‍ അവധി ആസ്വദിക്കുകയാണ് ധോണി. അദ്ദേഹത്തിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറിയിരിക്കുന്നത്.

ധോണിയുടെ ഒരു ബാത്ത് റൂം വീഡിയോ ആണ് വൈറലായിരിക്കുന്നത്. മുന്‍ കേന്ദ്ര മന്ത്രി പ്രഫുല്‍ പട്ടേലിന്റെ മകളായ പൂര്‍ണ്ണിമ പട്ടേലിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മുംബൈയിലെത്തിയതായിരുന്നു ധോണിയും കുടുംബവും. ഇതിനിടെ വീണു കിട്ടിയ സമയം സുഹൃത്തുക്കള്‍ക്കൊപ്പം ബാത്ത് റൂമിലിരുന്ന് വീഡിയോ പിടിക്കുകയായിരുന്നു ധോണി. ബാത്ത് റൂമിന് പുറത്തുളള വാഷ് ബെയ്‌സണ്‍ സിങ്കിന് മുകളിലിരിക്കുകയാണ് ധോണി. കൂട്ടുകാരനും ബോളിവുഡ് ഗായകനുമായ രാഹുല്‍ വൈദ്യായാണ് ഈ വീഡിയോ പിടിച്ചത്.

എന്തുകൊണ്ടാണ് ബാത്ത് റൂമില്‍ നിങ്ങള്‍ ഇത്ര കൂളായിരിക്കുന്നത് എന്നു രാഹുല്‍ ചോദിക്കുന്നതായി വീഡിയോയില്‍ കാണം. പക്ഷെ അറിയില്ല എന്നായിരുന്നു ക്യാപ്റ്റന്‍ കൂളിന്റെ ഉടനെയുളള മറുപടി.

pathram desk 2:
Related Post
Leave a Comment