ജയിലില്‍ വെച്ച് ഏഴു ദിവസം ലൈംഗികമായി പീഡിപ്പിച്ചു; നടിയുടെ വെളിപ്പെടുത്തല്‍

കോയമ്പത്തൂര്‍: പൊലീസ് കസ്റ്റഡിയില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണവുമായി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നടി ശ്രുതി പട്ടേല്‍. പൊലീസ് തന്നെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് നടി മാധ്യമങ്ങള്‍ക്കു മുമ്പില്‍ കരഞ്ഞു പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.മാട്രിമോണിയല്‍ വെബ്സൈറ്റില്‍ ആള്‍മാറാട്ടം നടത്തി യുവാക്കളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന കേസിലാണ് നടിയെ പൊലീസ് അറസ്റ്റുചെയ്തിരുന്നത്. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി. പുറത്തിറങ്ങിയപ്പോഴാണ് നടി മാധ്യമങ്ങള്‍ക്കു മുമ്പില്‍ ജയിലില്‍ നിന്നും അനുഭവിച്ച പീഡനങ്ങള്‍ തുറന്നുപറഞ്ഞത്.

നടിയോടു കൂടെ അമ്മയടക്കം സഹായികളായ മൂന്നുപേര്‍ പിടിയിലായിരുന്നു. ജര്‍മനിയില്‍ സോഫറ്റ്വെയര്‍ എന്‍ജിനിയറായ സേലം സ്വദേശി ജി ബാലമുരുകനില്‍ നിന്ന് 41 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിലായിരുന്നു അറസ്റ്റ്. ഇതുപോലെ ഒന്നര കോടി രൂപ നടി പലരില്‍ നിന്നായി തട്ടിയെടുത്തതായും പരാതിയുണ്ട്.എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നും അമ്മയേയും തന്നെയും കുടുക്കുകയായിരുന്നെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യം ചെയ്യലെന്ന രീതിയില്‍ തന്നെ മൃഗീയമായി പീഡിപ്പിക്കുകയായിരുന്നെന്ന് നടി വെളിപ്പെടുത്തി.

തന്റെ വസ്ത്രങ്ങള്‍ മുഴുവന്‍ ഊരി പൊലീസ് തല്ലിയെന്നും നടി പറയുന്നു. നഗ്നയാക്കി നിര്‍ത്തി അതിന്റെ വീഡിയോ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ ഫോണില്‍ ഷൂട്ട് ചെയ്തെന്നും പീഡനം പുറത്തുപറഞ്ഞാല്‍ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും നടി പറയുന്നു.ജയിലിലേക്ക് എന്നെ കയറ്റിയപ്പോള്‍ തന്നെ അവിടെയുള്ള സി.സി.ടി.വി ക്യാമറകള്‍ എടുത്തുമാറ്റി. പിന്നെ എന്നെ മറ്റൊരു സെല്ലിലേയ്ക്ക് കൊണ്ടുപോയി. അവിടെ ചെന്നപ്പോള്‍ കയ്യില്‍ വിലങ്ങ് വെച്ച് വസ്ത്രം വലിച്ച് കീറി നഗ്നയാക്കി. അപ്പോള്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ചിരിക്കുകയായിരുന്നു.

പിന്നെ എന്നെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങി. ശ്രുതി പറയുന്നു. ഇതിനെക്കുറിച്ച് പുറത്തുവന്നാലും ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്നും എന്നെ മാനഭംഗപ്പെടുത്തി റോഡില്‍ എറിഞ്ഞ് അത് അപകടമരണമാണെന്ന് വരുത്തി തീര്‍ക്കുമെന്നും പൊലീസുകാരന്‍ പറഞ്ഞെന്ന് നടി വെളിപ്പെടുത്തി. ഏഴ് ദിവസം എന്നെ ലൈംഗികമായും ശാരീരികമായും ഉപദ്രവിച്ചു.
അതേസമയം, അന്വേഷണം വഴി തെറ്റിക്കാന്‍ നടി നടത്തുന്ന നാടകമാണ് ഇതെന്ന് കൊയമ്പത്തൂര്‍ പൊലീസ് പറയുന്നു. നടിയുടെ ആരോപണങ്ങളെല്ലാം പൊലീസ് നിഷേധിച്ചു.

pathram desk 2:
Related Post
Leave a Comment