ഐ.സി.സിയെ പോലും അമ്പരപ്പിച്ച് രണ്ടു വയസുകാരന്റെ കിടിലന്‍ ബാറ്റിംഗ്; വീഡിയോ വൈറല്‍

ഇന്ത്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനെ വരെ ഞെട്ടിച്ച് ബംഗ്ലാദേശില്‍ നിന്നുള്ള അലി എന്ന രണ്ട് വയസ്സുക്കാരന്‍. ആരേയും അത്ഭുതപ്പെടുത്തുന്ന കുഞ്ഞിമിടുക്കന്റെ കായിക വിരുത് കണ്ട് ഐസിസി നല്‍കിയിതാകട്ടെ ഫാന്‍ ഓഫ് ദ വീക്ക് അവാര്‍ഡും. അലിയുടെ ഓഫ് സൈഡ് വിദ്യകളുടെ വിഡിയോ ഐസിസി സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കുകയും ചെയ്തു.

”നീയാണ് ഈയാഴ്ചത്തെ ഐസിസി ആരാധകന്‍. അച്ഛനില്‍ നിന്നും ഇനിയും പഠിച്ച് ഒരു ദിവസം നീ ബംഗ്ലാദേശിന് വേണ്ടി കളിക്കും” എന്ന അടിക്കുറിപ്പോടെയാണ് ഐസിസി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പയ്യന്റെ മാസ്മരിക പ്രകടനത്തില്‍ വീണുപോയ ഐസിസി ഒരു റീമിക്സ് വിഡിയോയും പിന്നാലെ പുറത്തിറക്കി. പശ്ചാത്തലത്തില്‍ കമന്ററിയും ആരാധകരുടെ ആരവവുമൊക്കെ ഉള്‍ക്കൊള്ളിച്ചുള്ള റീമിക്സ് വിഡിയോ ആണ് പുറത്തിറക്കിയിരിക്കുന്നത്.

ഇതിന് പിന്നാലെ നിരവധി പേരാണ് അലിയെന്ന കൊച്ചുമിടുക്കന് ആശംസകളുമായി രംഗത്ത് വന്നത്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് പാകിസ്താനില്‍ നിന്നുള്ള ആറ് വയസ്സുകാരന്റെ ബൗളിങ്ങ് മികവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ഷെയ്ന്‍ വോണും വിഡിയോ ഷെയര്‍ ചെയ്തിരുന്നു.

pathram desk 1:
Related Post
Leave a Comment