ട്രെയിനില്‍ നിന്നിറങ്ങാന്‍ ബുദ്ധിമുട്ടിയ ഗര്‍ഭിണിയ്ക്ക് സ്വന്തം മുതുക് ചവിട്ടുപടിയായി നല്‍കി പോലീസുകാര്‍; വീഡിയോ വൈറല്‍

ചെന്നൈ: സിഗ്‌നല്‍ തകരാറിലായി വഴിയില്‍ കിടന്ന ട്രെയിനില്‍ നിന്നിറങ്ങാന്‍ ബുദ്ധിമുട്ടിയ ഗര്‍ഭിണിയായ യുവതിക്ക് സ്വന്തം മുതുക് ചവിട്ടു പടിയാക്കി നല്‍കി പോലീസുകാര്‍ മാതൃകയായി. തമിഴ്നാട് പോലീസാണ് യാത്രക്കാരിക്കു വേണ്ടി മനുഷ്യഗോവണി തീര്‍ത്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പോലീസുകാരെ തേടി രാജ്യത്തിന്റെ പല ഭാഗത്തു നിന്നും അഭിനന്ദന പ്രവാഹമാണ്. കോണ്‍സ്റ്റബിള്‍മാരായ ധനശേഖരന്‍, മണികണ്ഠന്‍ എന്നിവരാണ് യുവതിയെ ഇറങ്ങാന്‍ സഹായം നല്‍കിയത്.

അപ്രതീക്ഷിതമായി വന്ന സിഗ്‌നല്‍ തകരാറിനെത്തുടര്‍ന്ന് ട്രെയിന്‍ വഴിയില്‍ നിര്‍ത്തി. തുടര്‍ന്ന് യാത്രക്കാരെല്ലാം ഇറങ്ങി. പക്ഷേ ഗര്‍ഭിണിയായ സ്ത്രീക്ക് അത്രയും ഉയരത്തില്‍ നിന്ന് ഇറങ്ങാന്‍ സാധിക്കില്ലായിരുന്നു. ചാടിയിറങ്ങുന്നത് അപകടവുമായിരുന്നു. ഇതോടെ പോലീസുകാര്‍ രണ്ടു പേരും കുനിഞ്ഞു നിന്ന് തങ്ങളുടെ മുതുകിലൂടെ ചവിട്ടിയിറങ്ങാന്‍ പറയുകയായിരുന്നു. യാത്രക്കാരായ ചില യുവാക്കളും സഹായത്തിനെത്തിയതോടെ യുവതി സുരക്ഷിതയായി നിലത്തിറങ്ങി. പോലീസുകാരെ സേന പ്രശസ്തി പത്രവും പാരിതോഷികവും നല്‍കി അഭിനന്ദിച്ചു.

pathram desk 1:
Related Post
Leave a Comment