ഡാം തകര്‍ന്ന് നിരവധി മരണം,നൂറിലേറെ പേരെ കാണാതായി (വീഡിയോ)

വിയന്റിയാനെ: ലാവോസില്‍ നിര്‍മ്മാണത്തിലിരിക്കുന്ന അണക്കെട്ട് തകര്‍ന്ന് വീണ് നിരവധി പേര്‍ മരണപ്പെട്ടു. നൂറുകണക്കിനാളുകളെ കാണാതായി. ആറോളം ഗ്രാമങ്ങളിലായാണ് വെള്ളം പരന്നത്. അറ്റപേയ് പ്രവിശ്യയിലുള്ള ഡാം ആണ് തകര്‍ന്നത്.

വെള്ളം കയറി 6,600 പേര്‍ക്ക് വീടുകള്‍ നഷ്ടമായിട്ടുണ്ടെന്ന് ലാവോസ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വീടുകളുടെ മുകളിലടക്കം രക്ഷാപ്രവര്‍ത്തകരെ കാത്തിരിക്കുന്ന പ്രദേശവാസികളുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

മഴ പെയ്ത് റിസര്‍വോയറില്‍ വെള്ളം കൂടിയതാണ് ഡാം തകരാന്‍ കാരണം. സാഡില്‍ ഡാം ആദ്യം തകര്‍ന്നിരുന്നു. 2013ലാണ് ഹൈഡ്രോ ഇലക്ട്രിക് ഡാമിന്റെ നിര്‍മ്മാണമാരംഭിച്ചത്. അടുത്ത വര്‍ഷം പ്രവര്‍ത്തനമാരംഭിക്കാനിരിക്കെയാണ് ദുരന്തമുണ്ടായത്.

pathram desk 2:
Related Post
Leave a Comment