പാമ്പാടി: പാമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് 26 പേര്‍ക്ക് പരിക്കേറ്റു. ഓട്ടോറിക്ഷയില്‍ ഇടിക്കാതിരിക്കാന്‍ ബസ് ബ്രേക്ക് ചെയ്തതാണ് അപകടത്തിന് കാരണമായത്. പരിക്കേറ്റ കട്ടപ്പന സ്വദേശി മോഹനന്‍ ചോറ്റി സ്വദേശി അജയകുമാര്‍ എന്നിവര്‍ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പാമ്പാടി നെടുംകുഴി ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജിന് സമീപത്ത് വെച്ചായിരുന്നു അപകടം.
കെകെ റോഡില്‍ ചൊവ്വാഴ്ച പകല്‍ 2.30 നാണ് അപകടം നടന്നത്. കുമളിയില്‍ നിന്നും കോട്ടയത്തേക്കു വന്ന കെഎസ്ആര്‍ടിസി ബസ് ഓട്ടോറിക്ഷ വെട്ടി തിരിച്ചപ്പോള്‍ പൊടുന്നനെ ബ്രേക്ക് ചവിട്ടുകയായിരുന്നു. മഴ മൂലം ബസിന്റെ ഷര്‍ട്ടറുകള്‍ പൂര്‍ണ്ണമായി ഇട്ടിരുന്നതിനാല്‍ യാത്രക്കാര്‍ക്ക് സാരമായ പരിക്ക് പറ്റിയില്ല.
ബസ് മറിഞ്ഞത് ചെറിയ കുഴിയിലേക്കാണ്. ഗുരുതരമായി പരിക്കേറ്റവര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Leave a Comment