തച്ചങ്കരി ചെത്തുതൊഴിലാളി ബോര്‍ഡിലായിരുന്നെങ്കില്‍ തെങ്ങില്‍ കയറിയേനെ; പരിഹാസവുമായി ആനത്തലവട്ടം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയെ അധിക്ഷേപിച്ച് സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍. തൊഴിലാളികള്‍ സമരം ചെയ്ത് അധികാരികളെ മുട്ടുകുത്തിച്ചിട്ടുണ്ട്. അന്ന് തച്ചങ്കരി ജനിച്ചിട്ടില്ലെന്ന് ആനത്തലവട്ടം പറഞ്ഞു. കെഎസ്ആര്‍ടിസി സമരപ്രഖ്യാപന കണ്‍വെന്‍ഷനിലാണ് ആനത്തലവട്ടത്തിന്റെ അധിക്ഷേപവും അശ്ലീല പരാമര്‍ശവും.

തച്ചങ്കരി ചെത്തു തൊഴിലാളി ബോര്‍ഡിലായിരുന്നെങ്കില്‍ തെങ്ങില്‍ കയറിയേനെ. തച്ചങ്കരിയെ മാറ്റാന്‍ പറയില്ല. പണിമടുത്ത് ഇറങ്ങിപ്പോകണമെന്ന് ആനത്തലവട്ടം പറഞ്ഞു.

pathram desk 1:
Related Post
Leave a Comment