ബ്രസീല്‍ സൂപ്പര്‍ താരത്തിനെ വലവീശിപ്പിടിക്കാന്‍ ബാഴ്‌സ!!! വാഗ്ദാനം 62 മില്യണ്‍ യൂറോ

ബ്രസീല്‍ സൂപ്പര്‍ താരം വില്യനെ വലവീശിപ്പിടിക്കാന്‍ ബാഴ്സലോണ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. ബ്ലൂസിന്റെ സ്ട്രൈക്കറെ സ്വന്തമാക്കാന്‍ 62 മില്യണ്‍ യൂറോയാണ് താരത്തിന് ബാഴ്സ വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. യൂറോപ്യന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വില്യന്റെ ഏജന്റ് കിയ ജൂറാബ്ചിയാനും ബാഴ്സ അധികൃതരും തമ്മില്‍ ക്ലബ്ബ് മാറ്റം സംബന്ധിച്ച് ആദ്യഘട്ട ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

റഷ്യന്‍ ലോകകപ്പില്‍ മികച്ച പ്രകടനമാണ് വില്യന്‍ ബ്രസീലിനായി കാഴ്ചവച്ചത്. മാത്രമല്ല മികച്ച വേഗവും ടീമിനോടുള്ള ആത്മാര്‍ഥമായ സമീപനവും മൂലം പരിശീലകര്‍ക്കെല്ലാം പ്രിയപ്പെട്ട താരമാണ് ഈ 29കാരന്‍. അതേസമയം ബാഴ്സയെകൂടാതെ വേറെയും ടീമുകള്‍ വില്യനില്‍ കണ്ണുവച്ചിട്ടുണ്ട്. 2013ല്‍ ചെല്‍സിയിലെത്തിയ വില്യന്‍ ഇതുവരെ 166 കളികളില്‍ ക്ലബ്ബിനായി ജേഴ്സിയണിഞ്ഞു. 25 ഗോളുകളും താരത്തിന്റെ പേരിലുണ്ട്.

pathram desk 1:
Related Post
Leave a Comment