തിരുവനന്തപുരം: വാറ്റ് ഉപകരണങ്ങളുടെയും ലഹരിഗുളികളുടെയും ഓണ്‍ലൈന്‍ വില്‍പ്പനക്കെതിരെ കര്‍ശന നടപടികളുമായി എക്‌സൈസ് വകുപ്പ്. ഉപകരണങ്ങളുടെ ഉപയോഗ രീതിയും വിലയും കൃത്യമായി വിവരിച്ചാണ് വാറ്റുപകരണങ്ങള്‍ വില്‍ക്കുന്നത്. വില്‍പ്പന സംബന്ധിച്ച വിവരം ലഭിച്ച എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഓര്‍ഡര്‍ ചെയ്ത് സാധനം വരുത്തിച്ചു.
മുന്‍നിര ഓണ്‍ലൈന്‍ വ്യാപാര വെബ്‌സൈറ്റുകളാണ് വാറ്റുപകരണങ്ങള്‍ വില്‍ക്കുന്നത്. ഇത് പരിശോധിച്ചശേഷമാണ് നടപടി ശക്തമാക്കാന്‍ കമ്മീഷണര്‍ തീരുമാനിച്ചത്. സൈറ്റുകള്‍ കൃത്യമായി നിരീക്ഷിക്കാന്‍ നടപടി സ്വീകരിച്ചതായി എക്‌സൈസ് കമ്മീഷണര്‍ പറഞ്ഞു.
ലഹരിമരുന്നുകളും ഓണ്‍ലൈന്‍വഴി വില്‍ക്കുന്നുണ്ടെന്ന് എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. എന്നാല്‍ ഈ ലഹരിഗുളികകള്‍ ലാബില്‍ അയച്ച് പരിശോധിച്ചെന്നും ഗുളികകളില്‍ ലഹരിയുടെ അംശമില്ലെന്ന് കണ്ടെത്തിയതെന്നും എക്‌സൈസ് കമ്മീഷണര്‍ വ്യക്തമാക്കി.
Leave a Comment