‘മിന്നല്‍’ ഇടിയായി..! കാര്‍ കടത്തിവിട്ടില്ലെന്ന് പറഞ്ഞ് ഡ്രൈവര്‍ക്ക് മര്‍ദനം

മലപ്പുറം: കെഎസ്ആര്‍ടിസി കാസര്‍കോട് –- തിരുവനന്തപുരം ‘മിന്നല്‍’ ബസിലെ ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു. ബസിന്റെ ചില്ല് കേടുവരുത്തി. പിന്നാലെയെത്തിയ കാര്‍ യാത്രക്കാരാണ് ഡ്രൈവറെ മര്‍ദിച്ചത്. പുലര്‍ച്ച രണ്ടോടെയാണു സംഭവം. പുത്തനത്താണി മുതല്‍ കാര്‍ ബസിനു പിന്നിലുണ്ടായിരുന്നതായി പറയുന്നു. കാര്‍ കടത്തിവിട്ടില്ലെന്നു പറഞ്ഞ് ആറംഗസംഘം മര്‍ദിച്ചെന്നാണു പരാതി.
പൊലീസ് എത്തി ഡ്രൈവറെ കുറ്റിപ്പുറത്തെ ആശുപത്രിയിലെത്തിച്ചു. കണ്ടക്ടര്‍ ബസ് ഓടിച്ച് യാത്രക്കാരെ തൃശൂരിലെത്തിച്ച് മറ്റൊരു ബസില്‍ കയറ്റിവിട്ടു. പരുക്കേറ്റ തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവര്‍ നെടുമങ്ങാട് സ്വദേശി മജീവ് (35) കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. കണ്ടക്ടര്‍ ഷാജികുമാറിനും നിസാര പരുക്കേറ്റിട്ടുണ്ട്.

pathram:
Related Post
Leave a Comment