സാനിറ്ററി നാപ്കിനെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കി

ന്യൂഡല്‍ഹി: സാനിറ്ററി നാപ്കിനെ ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കി. ഏറെക്കാലമായുള്ള ആവശ്യമായിരുന്നു ഇത്. ജിഎസ്ടി കൗണ്‍സിലിന്റെ 28–ാം യോഗത്തിലാണ് തീരുമാനമെടുത്തത്. മഹാരാഷ്ട്ര ധനമന്ത്രി സുധീര്‍ മുങ്കന്‍തിവാര്‍ ആണ് ഇക്കാര്യം പറഞ്ഞത്. 40 കൈത്തറി ഉല്‍പന്നങ്ങളുടെയും 32 സേവനങ്ങളുടെയും സാനിട്ടറി നാപ്കിന്‍ ഉള്‍പ്പെടെയുള്ള 35 ചരക്കുകളുടെയും നികുതി കുറയ്ക്കല്‍, അപ്‌ലറ്റ് െ്രെടബ്യൂണല്‍ രൂപീകരണം, റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള നടപടികള്‍ ലളിതമാക്കല്‍ തുടങ്ങിയവ ചരക്ക്, സേവന നികുതി (ജിഎസ്ടി) കൗണ്‍സില്‍ എന്നിവ പരിഗണിക്കാനാണു യോഗം ചേര്‍ന്നത്.

pathram:
Related Post
Leave a Comment