ശശി തരൂരിന്റെ ഇംഗ്ലീഷ് മനസിലാകുന്നില്ല..!!! പൊതുവേദിയില്‍ ശശി തരൂരിനെ പരിഹസിച്ച് കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍

കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം പിയുമായ ശശി തരൂരിന്റെ വിദേശ ഉച്ചാരണം മനസിലാകുന്നില്ലെന്നാണ് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍. ഗോയല്‍ ഫുജിറ്റീവ് ഇക്കണോമിക് ഒഫെന്‍ഡേഴ്സ് ബില്ലിന്റെ ചര്‍ച്ച നടക്കുമ്പോഴാണ് തരൂരിന്റെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തെ പീയൂഷ് ഗോയല്‍ പരിഹസിച്ചത്.

കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെ ചര്‍ച്ചയില്‍ രൂക്ഷമായി തരൂര്‍ വിമര്‍ശിച്ചു. പ്രധാനമന്ത്രിയും നിരവ് മോദിയും ദാവോസില്‍ ഒരുമിച്ച് നില്‍ക്കുന്ന ചിത്രത്തെ തരൂര്‍ വിമര്‍ശിച്ചു സംസാരിച്ചിരുന്നു. മോദി നടത്തിയ ചൗക്കിദാര്‍ പരാമര്‍ശത്തെ മുന്‍നിര്‍ത്തിയാണ് തരൂര്‍ സംസാരിച്ചത്. ഇതിന് മറുപടി പറയുന്ന വേളയിലാണ് തനിക്ക് തരൂരിന്റെ വിദേശ ഉച്ചാരണം മനസിലാകുന്നില്ലെന്ന് പീയൂഷ് ഗോയല്‍ പരിഹസിച്ചത്.

കേന്ദ്ര മന്ത്രി പദവിയിലിരിക്കുന്ന ഒരാള്‍ ഇത്തരം വില കുറഞ്ഞ പരാമര്‍ശങ്ങള്‍ നടത്തുന്നത് ശരിയായ നടപടിയല്ലെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി ഇതിന് മറുപടി നല്‍കി. ഇംഗ്ലീഷ് ഭാഷയില്‍ മികച്ച പ്രാവീണ്യമുള്ള വ്യക്തിയെന്ന നിലയില്‍ പ്രശസ്തനാണ് തരൂര്‍.

pathram desk 1:
Related Post
Leave a Comment