കനത്തമഴ: തൃശൂരില്‍ വീട് തകര്‍ന്ന് വയോധികനായ അച്ഛനും മകനും മരിച്ചു

തൃശ്ശൂര്‍: കനത്ത മഴയെത്തുടര്‍ന്ന് തൃശൂരില്‍ വീട് തകര്‍ന്നുവീണ് അച്ഛനും മകനും മരിച്ചു. തൃശ്ശൂര്‍ വണ്ടൂര്‍ ചേനക്കല വീട്ടില്‍ അയ്യപ്പന്‍ (70) മകന്‍ രാജന്‍ (45) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പെയ്ത കനത്ത മഴയിലും കാറ്റിലും മണ്‍വീട് തകര്‍ന്ന് വീഴുകയായിരിന്നു. ഇന്ന് രാവിലെ ആറു മണിയോടെയായിരുന്നു ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീട്ടില്‍ നിന്നും രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കാറ്റിലും മഴയിലും തകരാവുന്ന അവസ്ഥയിലായിരുന്നു ഇവരുടെ വീട്. അര്‍ത്ഥരാത്രിയോടെയാകാം അപകടമുണ്ടായത് എന്ന് കരുതുന്നു. അടുത്തു വീടുകളില്ലാതിരുന്നതിനാല്‍ അപകടം ആരും അറിഞ്ഞിരുന്നില്ല.

pathram desk 1:
Related Post
Leave a Comment