പുതിയ 100 രൂപ നോട്ട് പുറത്തിറക്കി

ന്യൂഡല്‍ഹി: വയലറ്റ് നിറത്തില്‍ പുതിയ നൂറു രൂപ നോട്ടു വരുന്നു. നിലവിലുള്ള നൂറു രൂപ നോട്ടിനേക്കാള്‍ ചെറുതാണ് ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന പുതിയ നോട്ട്.

2005 ല്‍ പുറത്തിറക്കിയ മഹാത്മാഗാന്ധി നോട്ടുകളില്‍ ചെറിയ മാറ്റം വരുത്തിയാണ് പുതിയ നോട്ടുകള്‍ ഇറക്കുന്നത്. 66 ാാ ഃ 142 ാാ ആണ് നോട്ടിന്റെ അനുപാതം. നിലവിലെ നൂറു രൂപ നോട്ടുകള്‍ പിന്‍വലിക്കാതെയാണ് പുതിയ നോട്ട് ഇറക്കുന്നത്.

യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയില്‍ ഇടം നേടിയ സരസ്വതി നദീയുടെ തീരത്തുള്ള ‘റാണി കി വവ്’ എന്ന ചരിത്ര സ്മാരകത്തിന്റെ ചിത്രമാണ് നോട്ടിന്റെ പിന്‍ഭാഗത്ത് ആലേഖനം ചെയ്യുക. പുതിയ നോട്ട് ഓഗസ്റ്റിലോ സെപ്തംബറിലോ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

pathram desk 2:
Related Post
Leave a Comment