പൃഥ്വീ, ഈ ചിത്രം ഓര്‍മ്മയുണ്ടോ?; ‘ഞാന്‍ ആരെ പേടിക്കണം. ഇതൊരു ജനാധിപത്യ രാജ്യമല്ലേ’ പൃഥ്വിരാജിന്റെ പഴയ ഫോട്ടോ സുപ്രിയ കുത്തിപ്പൊക്കി

സാമൂഹ മാധ്യമങ്ങളില്‍ പഴയ ഫോട്ടോകള്‍ കുത്തിപ്പൊക്കുന്നത് അടുത്തിടെ കണ്ടുവന്ന ഒരു ട്രെന്റാണ്. കഴിഞ്ഞ ദിവസം പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പഴയ ഒരു ചിത്രമാണ് ഇപ്പോ സാമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. പൃഥ്വീ, ഈ ചിത്രം ഓര്‍മ്മയുണ്ടോ?; എന്ന അടിക്കുറിപ്പോടെ സുപ്രിയ പോസ്റ്റ് ചെയ്ത പൃഥ്വിയുടെ പഴയ ചിത്രമാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്.

പൃഥ്വി ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ള ചിത്രമാണിത്. ‘ഞാന്‍ ആരെ പേടിക്കണം. ഇതൊരു ജനാധിപത്യ രാജ്യമല്ലേ’, എന്നാണ് ചിത്രത്തിനൊപ്പം പൃഥ്വിരാജിന്റെ വാക്കുകളായി മാസികയില്‍ കൊടുത്തിരിക്കുന്നത്. ഭദ്രന്‍ സംവിധാനം ചെയ്ത വെള്ളിത്തിര എന്ന സിനിമയുടെ സമയത്ത് നല്‍കിയ അഭിമുഖമാണിത്.

2003ലാണ് വെള്ളിത്തിര പുറത്തിറങ്ങിയത്. പൃഥ്വിരാജ് നവ്യനായര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകന്‍ ഭഭ്രന്‍ സംവിധാനം ചെയ്ത് ചിത്രമായിരുന്നു വെളളിത്തിര. പ്രൊജക്ടര്‍ ഉപയോഗിച്ച് ഗ്രാമങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ എത്തുന്ന സ്റ്റൈല്‍ രാജ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അതില്‍ അവതരിപ്പിച്ചത്. അക്കാലത്ത് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്.

ഈ ചിത്രം പുറത്തിറങ്ങി പന്ത്രണ്ടുവര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, മലയാള സിനിമയിലെ യങ് സൂപ്പര്‍സ്റ്റാര്‍ എന്ന നിലയിലേക്ക് പൃഥ്വിരാജ് വളര്‍ന്നു. മാത്രമല്ല അന്നും ഇന്നും തന്റേതായ നിലപാടുകളില്‍ ഉറച്ച തീരുമാനവുമായി മുന്നോട്ട് പോകുന്ന താരം കൂടിയാണ് അദ്ദേഹം.

ഈയിടെ മലയാളസിനിമയില്‍ ഉണ്ടായ പല വിവാദങ്ങളിലും പൃഥ്വി കൈക്കൊണ്ട നിലപാടുകള്‍ വലിയ ചര്‍ച്ചയായിരുന്നു. വിവാദങ്ങളിലും പ്രശ്നങ്ങളിലുമെല്ലാം പൂര്‍ണ പിന്തുണയുമായി താനും ഒപ്പമുണ്ടെന്നാണ് സുപ്രിയ ഈ പോസ്റ്റിലൂടെ പറയുന്നതെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

pathram desk 1:
Leave a Comment