ഗൂഗിളിനെതിരെ 34,000 കോടി രൂപ പിഴ ചുമത്തി യൂറോപ്യന്‍ യൂനിയന്‍

നിയമം തെറ്റിച്ചതിന് ഗൂഗിളിനെതിരെ ഭീമന്‍ തുക പിഴയിട്ട് യൂറോപ്യന്‍ യൂനിയന്‍. 4.34 ബില്യണ്‍ ഡോളര്‍ (ഏകദേശം 34,000 കോടി രൂപ) യാണ് പിഴയിട്ടത്. ഗൂഗിളിന്റെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിലൂടെ സ്വന്തം ആപ്പുകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാക്കിയെന്നാണ് കേസ്.

യൂറോപ്യന്‍ യൂനിയന്‍ മേഖലയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഗൂഗിള്‍ മൂന്നു വിധത്തില്‍ നിയമംലംഘിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എതിരാളികള്‍ക്ക് വളരാനോ അവരുടെ ഉല്‍പന്നങ്ങളെ മത്സരിപ്പിക്കാനോ അനുവദിച്ചില്ലെന്നും പ്രധാന ആരോപണമുണ്ട്. യൂറോപ്പിന്റെ വിശ്വാസവിരുദ്ധ നിയമം അനുസരിച്ച് ഇത് ഗുരുതരമായ തെറ്റാണ്.

കോംപിറ്റീഷന്‍ (കമ്പോള മത്സര) കമ്മിഷനാണ് ഗൂഗിളിനെതിരെ നടപടിയെടുത്തത്. മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ സ്വന്തം സെര്‍ച്ച് എന്‍ജിനും ഗൂഗിള്‍ ആപ്പുകളും മാത്രം കൂട്ടിച്ചേര്‍ത്ത് മേഖലയില്‍ മത്സരാധിഷ്ടിത സാഹചര്യം തടസ്സപ്പെടുത്തിയെന്ന് കോംപിറ്റീഷന്‍ കമ്മിഷണര്‍ മാര്‍ഗരറ്റ് വെസ്റ്റേജര്‍ ട്വീറ്റ് ചെയ്തു.

pathram desk 2:
Related Post
Leave a Comment