വിമര്‍ശകരുടെ വായടപ്പിച്ച് ദുല്‍ഖര്‍; പാര്‍വതിക്ക് കട്ട സപ്പോര്‍ട്ടുമായി ഫേസ്ബുക്ക് പോസ്റ്റ്

നടി പാര്‍വതിക്കെതിരെയും പാര്‍വതിയുടെ പുതിയ ചിത്രങ്ങള്‍ക്കെതിരെയും സൈബര്‍ ആക്രമണം നടക്കുന്നതിനിടെ വിമര്‍ശകരുടെ വായടപ്പിച്ച് ദുല്‍ഖര്‍ സല്‍മാന്‍ രംഗത്ത്. പാര്‍വതിയുടെ അടുത്തായി റിലീസ് ചെയ്ത മൈ സ്‌റ്റോറിയെയും കൂടെയെയും വിമര്‍ശിപ്പിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ദുല്‍ഖറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അഞ്ജലി മേനോന്‍ ചിത്രം കൂടെയിലെ അണിയറ പ്രവര്‍ത്തകരെയും താരങ്ങളേയും അഭിനന്ദിച്ചാണ് ദുല്‍ഖര്‍ ഫെയ്‌സ്ബുക്കിലെത്തിയിരിക്കുന്നത്. കൂടെ കാണാന്‍ താന്‍ അക്ഷമനാണെന്നും ദുല്‍ഖര്‍ പറയുന്നു.

ദുല്‍ഖറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

‘കൂടെ എന്ന ചിത്രത്തിന് വളരെ മികച്ച പ്രതികരണമാണ് കേള്‍ക്കുന്നത്. ചിത്രം കാണാന്‍ ഞാന്‍ അക്ഷമനാണ്. കുഞ്ഞിമ നിനക്ക് ഒരുപാട് സ്‌നേഹം. പൃഥ്വി, പാറു, ലിറ്റി നിങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. പ്രിയപ്പെട്ട അഞ്ജലി ഇനിയും ഉയരെ പറക്കുക.’

മമ്മൂട്ടിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് പാര്‍വതിക്ക് നേരെ സൈബര്‍ ആക്രമണം ആരംഭിച്ചത്. പാര്‍വതിയുടെ ചിത്രങ്ങള്‍ക്കെതിരേയും വ്യാപക സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ഇതിനിടെ ദുല്‍ഖര്‍ തന്നെ പാര്‍വതിയെ സപ്പോര്‍ട്ട് ചെയ്ത് എത്തിയത് പാര്‍വതിക്ക് വളരെ ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍.

pathram:
Related Post
Leave a Comment