റിയാദ്: സംഗീതപരിപാടിക്കിടെ വേദിയില്‍ കയറി ഗായകനെ കെട്ടിപ്പിടിച്ച സൗദി വനിതയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച തായിഫ് നഗരത്തില്‍ പ്രശസ്ത ഗായകനായ മാജിദ് അല്‍ മൊഹന്ദിസിന്റെ സംഗീത പരിപാടിക്കിടെയായിരുന്നു സംഭവം. പരിപാടിയുടെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അറബ് സംഗീതത്തിന്റെ രാജകുമാരന്‍ എന്നറിയപ്പെടുന്ന മൊഹന്ദ് പാടികൊണ്ടിരിക്കെ യുവതി ഓടി വന്ന് ആലിംഗനം ചെയ്യുകയായിരുന്നു.
അന്യപുരുഷനൊപ്പം പൊതു ഇടത്തില്‍ ഇടപഴകുന്നത് സൗദിയില്‍ അനുവദനീയമല്ല. അറസ്റ്റു ചെയ്ത സ്ത്രീയെ പൊതുശിക്ഷയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. പൊതു സ്ഥലങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കുന്നതിന് സൗദി സ്ത്രീകള്‍ക്ക് ഉണ്ടായിരുന്ന വിലക്ക് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇടപെടലിനെ തുടര്‍ന്നാണ് പിന്‍വലിച്ചത്
സല്‍മാന്‍ രാജാവിന്റെ ഇടപെടലോടെ ഫുട്ബോള്‍ കളി കാണാനും സംഗീത പരിപാടികളില്‍ പങ്കെടുക്കാനും സ്ത്രീകള്‍ക്ക് അനുവാദം ലഭിച്ചിരുന്നു. സിനിമയ്ക്കുണ്ടായിരുന്ന വിലക്കും, സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിനുള്ള വിലക്കും നേരത്തേ സൗദി നീക്കം ചെയ്തിരുന്നു.
Leave a Comment