പതിനേഴുകാരനെ കൂടെ താമസിപ്പിച്ച് നിരന്തരം പീഡിപ്പിച്ച യുവതി പിടിയില്‍…! സംഭവം നമ്മുടെ കേരളത്തില്‍

പീരുമേട്: പതിനേഴുകാരനെ കൂടെ താമസിപ്പിച്ച് നിരന്തരം പീഡിപ്പിച്ച ഇരുപത്തിയേഴുകാരിയെ കോടതി റിമാന്‍ഡ് ചെയ്തു. കുമളി സ്വദേശി ശ്രീജയാണ് പിടിയിലായത്. തന്നെ അസഭ്യം പറഞ്ഞെന്നും ആക്രമിച്ചെന്നും ആരോപിച്ച് പീരുമേട് സ്വദേശിയായ യുവാവിനെതിരെ ഇവര്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവാവിന് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് പോലീസ് കണ്ടെത്തി. പതിനഞ്ച് ദിവസത്തോളം പീരുമേടുള്ള വീട്ടില്‍ ഇവര്‍ ഒരുമിച്ച് താമസിച്ചു വരികയായിരുന്നെന്നും മനസ്സിലായി. തുടര്‍ന്നാണ് പീഡനക്കേസില്‍ യുവതിയെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കിടയിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് യുവതി പരാതിയുമായെത്തിയത്.

pathram desk 1:
Related Post
Leave a Comment