വാഹനപ്രേമിയായ ദുല്‍ഖറിന് മറ്റൊരു വാഹനം കൂടി തന്റെ ശേഖരത്തിലേക്ക് ലഭിച്ചു. പിറന്നാള്‍ സമ്മാനമായാണ് വാഹനം ലഭിച്ചത്.ജൂലൈ 28നാണ് ദുല്‍ഖറിന്റെ പിറന്നാള്‍. പിറന്നാള്‍ ദിനം എത്തുന്നതിന് മുമ്പേ സമ്മാനം നല്‍കി ദുല്‍ഖറിനെ വിസ്മയിപ്പിച്ചത് തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ സംവിധായകന്‍ ആകര്‍ഷ് ഖുരാനയാണ്. ആകര്‍ഷ് ഖുരാന സംവിധാനം ചെയ്ത കര്‍വാനില്‍ നിറഞ്ഞു നില്‍ക്കുന്ന നീല വാനാണ് സമ്മാനമായി നല്‍കിയത്. ഇര്‍ഫാന്‍ഖാനും ദുല്‍ഖറും നടത്തുന്ന യാത്ര ഈ വാനിനകത്താണ്.
ഈ വാന്‍ ഡിക്വുവിന് സമ്മാനിക്കാന്‍ രണ്ടുകാരണങ്ങളുണ്ട്. ഒന്ന് തീര്‍ച്ചയായും ഇമോഷണലാണ്. ഈ സിനിമയിലെ ഒരു പ്രധാന കഥാപാത്രമാണ് വാന്‍. ഇതിലാണ് ദുല്‍ഖര്‍ കൂടുതല്‍ സമയവും ചെലഴിച്ചത്. മറ്റൊന്ന് വാഹനങ്ങളോടുള്ള ദുല്‍ഖറിന്റെ ഇഷ്ടമാണ്. ഇത് കൂടി ചിന്തിച്ചാണ് നീല വാന്‍ സമ്മാനമായി നല്‍കാന്‍ തീരുമാനിച്ചതെന്ന് ആകര്‍ഷ് ഖുരാന പറഞ്ഞു.
ഇര്‍ഫാന്‍ ഖാനും മിഥില പല്‍ക്കാറും ചിത്രത്തില്‍ ദുല്‍ഖറിനൊപ്പമുണ്ട്.ബിജോയ് നമ്പ്യാരുടെ കഥയ്ക്ക് തിരക്കഥ തയ്യാറാക്കിയിരിക്കുന്നതും അകര്‍ഷ് ഖുറാനയാണ്. ചിത്രം റോഡ് മൂവി രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.
അവിചാരിതമായി കണ്ടുമുട്ടുന്ന, ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്ന അവിനാഷ് എന്ന കഥാപാത്രം, ഷൗക്കത്ത് ആയി എത്തുന്ന ഇര്‍ഫാന്‍ ഖാന്‍, തന്യ എന്ന മിഥില പല്‍ക്കര്‍ എന്നിവരടങ്ങുന്ന സംഘം വണ്ടിയില്‍ മൃതദേഹവുമായി പോകുന്ന യാത്രയിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. മുംബൈ മുതല്‍ കൊച്ചിവരെയുള്ള യാത്രയ്ക്കിടെയുണ്ടാവുന്ന സംഭവവികാസങ്ങളാണ് ചിത്രത്തില്‍.
നായികയായി എത്തുന്ന മിഥില പല്‍വാലിന്റെ ആദ്യ ചിത്രം കൂടിയാണ് കര്‍വാന്‍. റോണി സ്‌ക്രൂവാല നിര്‍മ്മിക്കുന്ന ചിത്രം ജൂലൈ ആദ്യവാരം തീയ്യറ്ററുകളിലെത്തും.
Leave a Comment