തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിച്ചാല്‍ ഇന്ത്യ ഒരു ഹിന്ദു പാക്കിസ്ഥാന്‍ ആയി മാറും: തരൂര്‍

തിരുവനന്തപുരം: 2019ലെ ലോക് സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിച്ചാല്‍ ഇന്ത്യ ഒരു ഹിന്ദു പാക്കിസ്ഥാന്‍ ആയി മാറുമെന്ന് ശശി തരൂര്‍. തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് കോണ്‍ഗ്രസ് നേതാവായ തരൂര്‍ ബി.ജെ.പിയെ നിശിതമായി വിമര്‍ശിച്ചത്. ബി.ജെ.പി അധികാരത്തില്‍ വരികയാണെങ്കില്‍ അവര്‍ സ്വന്തമായി ഒരു ഭരണഘടന നിര്‍മ്മിക്കുമെന്നും, അത് പാക്കിസ്ഥാനെ പോലെ ആയിരിക്കുമെന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുമെന്നും ശശി തരൂരിന്റെ പ്രസ്താവനയിലുണ്ട്.

‘അവര്‍ ലോക്സഭാ വിജയം ആവര്‍ത്തിക്കുക ആണെങ്കില്‍, നമ്മുടെ ജനാധിപത്യപരമായ ഭരണഘടന നിലനില്‍ക്കില്ല. അവര്‍ പുതിയത് നിര്‍മ്മിക്കും’ തരൂരിന്റെ വാക്കുകള്‍. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ഇന്ത്യയല്ല മഹാത്മ ഗാന്ധിയും, നെഹ്റുവും, സര്‍ദാര്‍ പട്ടേലും, മൗലാന ആസാദും സ്വപ്നം കണ്ടതെന്നും, അവര്‍ അതിനായല്ല സ്വാതന്ത്ര്യ സമര പോരാട്ടം നടത്തിയതെന്നും തരൂര്‍ പറയുന്നുണ്ട്.

എന്നാല്‍ തരൂരിന്റെ വാക്കുകള്‍ക്ക് രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ബി.ജെ.പി നേതാവ് സമ്പിത്ത് പത്ര പറഞ്ഞു. കോണ്‍ഗ്രസാണ് പാക്കിസ്ഥാന്റെ രൂപികരണത്തിന് കാരണമെന്നും. തരൂര്‍ ഹിന്ദുക്കളെ അപമാനിക്കുന്നുവെന്നും സമ്പിത്ത് പത്ര പറഞ്ഞു.

pathram desk 1:
Related Post
Leave a Comment