കൊച്ചി : പി വി അന്‍വറിനെ മലപ്പുറം ചീങ്കണ്ണിപ്പാറയിലെ തടയണയിലെ വെള്ളം ഒഴുക്കി കളയണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കകം നടപടി പൂര്‍ത്തിയാക്കാന്‍ മലപ്പുറം ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇതിനായി ജില്ലാ കളക്ടര്‍ സാങ്കേതിക വിദഗ്ധര്‍ അടങ്ങിയ മേല്‍നോട്ട സമിതിയെ നിയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
തടയണ അപകട ഭീഷണി ഉയര്‍ത്തുന്നതായി ചൂണ്ടിക്കാട്ടി എംപി വിനോദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി. തടയണ ഉരുള്‍പൊട്ടല്‍ അടക്കമുള്ള ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
യാതൊരു അനുമതിയുമില്ലാതെയാണ് വനത്തിനുള്ളില്‍ തടയണ നിര്‍മ്മിച്ചതെന്ന് സ്റ്റേറ്റ് അറ്റോര്‍ണി കോടതിയെ അറിയിച്ചു. തടയണ പൊളിക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കി. തടയണ ഭീഷണിയാണെന്ന് മലപ്പുറം ജില്ലാ കളക്ടറും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തടയണ പൊളിക്കാന്‍ നേരത്തെ മലപ്പുറം ജില്ലാ കളക്ടര്‍ പി വി അന്‍വറിന് നിര്‍ദേശം നല്‍കിയിരുന്നു.
Leave a Comment