വായ്പ തട്ടിപ്പ് കേസില്‍ സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയ ലണ്ടനിലെ കോടതി ഉത്തരവിനെ പരിഹസിച്ച് വിജയ് മല്യ. ‘ ”എന്റെ പേരിലുള്ള സ്വത്തുക്കള്‍ അവര്‍ക്ക് കൈമാറാന്‍ ഞാന്‍ ഒരുക്കമാണ്, ഫോര്‍മുല വണ്‍ കാര്‍ റാലിയില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹം റോയിട്ടേഴ്‌സിന് പറഞ്ഞു. ”എന്റെ സ്വത്തുക്കള്‍ എന്തൊക്കെയെന്ന് ഞാന്‍ കോടതിയില്‍ എഴുതി കൊടുത്തിട്ടുണ്ട്. ഏതാനും പഴയ കാറുകള്‍, അല്ലറ ചില്ലറ ആഭരണങ്ങള്‍ ഇതൊക്കെ എന്റെ സ്വത്തായി ഉണ്ട്. ഇതൊക്കെ കൈമാറാന്‍ അവര്‍ എന്റെ വീട്ടിലേക്ക് ബുദ്ധിമുട്ടി വരേണ്ട, സ്ഥലവും സമയവും അറിയിച്ചാല്‍ ഞാന്‍ തന്നെ ഇതെല്ലാം എത്തിച്ചു തരാം”, പരിഹാസം കലര്‍ന്ന ഭാഷയില്‍ മല്യ പറഞ്ഞു.
സ്വത്തുക്കള്‍ ഏറ്റെടുക്കുന്നതോടെ കിടപ്പാടം നഷ്ട്ടപെടുമെന്ന ആധിയൊന്നുമില്ല. എന്റെ പേരിലുള്ള സ്വത്തുക്കള്‍ ഏറ്റെടുക്കാം. അതിനപ്പുറം പോകാന്‍ അവര്‍ക്ക് കഴിയില്ലല്ലോ, അദ്ദേഹം പറയുന്നു. ബ്രിട്ടനില്‍ അദ്ദേഹത്തിന്റെ പേരില്‍ നാമമാത്രമായ വസ്തുക്കള്‍ മാത്രമേയുള്ളുവെന്ന് മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതുകൊണ്ട് ലണ്ടനിലെ സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ ഇന്ത്യയിലെ 13 ബാങ്കുകള്‍ക്ക് കോടതി നല്‍കിയ അനുമതി കൊണ്ട് കാര്യമായ പ്രയോജനം ഉണ്ടാകില്ലെന്ന് ഉറപ്പായി.
ലണ്ടനില്‍ അദ്ദേഹം കുടുംബസമേതം താമസിക്കുന്ന കൂറ്റന്‍ ആഡംബര വസതി അദ്ദേഹത്തിന്റെ പേരിലല്ല. അമ്മയുടെ പേരിലാണ്. നഗരപ്രാന്തത്തിലെ ആഡംബര ബംഗ്ലാവുകള്‍ മക്കളുടെ പേരിലാണ്. മല്യയുടെ പേരിലല്ലാത്ത സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ ബാങ്കുകള്‍ക്ക് കഴിയില്ല.
മല്യയുടെ പേരില്‍ ഉണ്ടായിരുന്ന ആഡംബര യാനം അദ്ദേഹം വിറ്റു കഴിഞ്ഞു. ഇന്ത്യയിലെ ബാങ്കുകള്‍ക്ക് 9000 കോടി രൂപ തിരിച്ചടക്കാനുള്ള വിജയ് മല്യ 2016 മാര്‍ച്ചിലാണ് ലണ്ടനിലേക്ക് മുങ്ങിയത്.
Leave a Comment