ഇതൊരു അധോലോക കഥയല്ല!!! ‘ഇരുപത്തിയൊന്നാം നൂറ്റണ്ടു’മായി പ്രവണ് മോഹന്‍ലാല്‍

പ്രണവ് മോഹന്‍ലാലിന്റെ ആദ്യചിത്രം ആദി ഹിറ്റ് ചിത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിരിന്നു. ആദിക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ടോമിച്ചന്‍ മുളകുപാടം ആണ്. 31 വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാല്‍ നായകനായി കെ. മധു ഒരുക്കിയ സിനിമയായിരുന്നു ഇരുപതാം നൂറ്റാണ്ട്. പേരിന്റെ സാമ്യം പോലെ തന്നെ 21ാം നൂറ്റാണ്ടും ആക്ഷന്‍ എന്റര്‍ടെയ്നര്‍ തന്നെയായിരിക്കും. എന്നാല്‍ ഇതൊരു അധോലോക കഥ അല്ല എന്ന് പോസ്റ്ററില്‍ കാണാം. കൊച്ചി അഞ്ചുമന ക്ഷേത്രത്തില്‍ സിനിമയുടെ പൂജ നടന്നു. നിരവധിപ്പേര്‍ പങ്കെടുത്തു. ഈ മാസം 23ന് കാഞ്ഞിരപ്പള്ളിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

മുളകുപാടം ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണിത്. അരുണ്‍ ഗോപിയുടെ ആദ്യചിത്രമായ രാമലീല നിര്‍മിച്ചതും ടോമിച്ചന്‍ മുളകുപാടമായിരുന്നു. സിനിമയുടെ ആക്ഷന്‍ കൈകാര്യം ചെയ്യുന്നത് പീറ്റര്‍ ഹെയ്ന്‍ ആണ്. ഗോപിസുന്ദര്‍ ആണ് സംഗീതം നിര്‍വഹിക്കുന്നത്.

ജീത്തു ജോസഫിന്റെ അസോഷ്യേറ്റായി സിനിമയില്‍ രണ്ടാംവരവ് അറിയിച്ച പ്രണവ് ആദ്യമായി നായകനായി എത്തിയ സിനിമയായിരുന്നു ആദി. കണ്ണഞ്ചിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍കൊണ്ടും സ്വാഭാവിക അഭിനയശേഷി കൊണ്ടും പ്രണവ് പ്രേക്ഷകരുടെ ഇഷ്ടം നേടി. യുവനടന്റെ അരങ്ങേറ്റത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന കലക്ഷന്‍ തുകയും ആദി വാരിക്കൂട്ടി.

pathram desk 1:
Related Post
Leave a Comment