സഹപാഠിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍; ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു

കോഴിക്കോട്: സഹപാഠിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി അറസ്റ്റില്‍. പടനിലം സ്വദേശി കണ്ടംപാലത്ത് എംകെ ഹിഷാമിനെയാണ് ചേവായൂര്‍ സിഐ കെകെ ബിജു അറസ്റ്റ് ചെയ്തത്. ജ്യുഡീഷ്യല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

വ്യത്യസ്ത മതക്കാരായ യുവതിയും യുവാവും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നെന്നും 2015 മാര്‍ച്ച് 15 മുതല്‍ 2018 മാര്‍ച്ച് വരെ ബംഗളുരൂവിലെ ഒരു ഹോട്ടലില്‍ വെച്ചും ബത്തേരിയിലെ ഹോട്ടലില്‍ വെച്ചും പീഡിപ്പിച്ചെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്.

വിവാഹിതരാവാന്‍ വീട്ടുകാര്‍ സമ്മതിക്കാതിരുന്നതിനാല്‍ പരസ്പരം പിരിയാന്‍ തീരുമാനിച്ചെങ്കിലും യുവതിക്ക് വീട്ടുകാര്‍ മറ്റ് കല്യാണ ആലോചനകള്‍ നടത്തുമ്പോള്‍ യുവാവ് യുവതിയുടെ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.

pathram desk 1:
Related Post
Leave a Comment