വീണ്ടും വരുന്നു ആനക്കാട്ടില്‍ ചാക്കോച്ചി……ലേലം 2വിന്റെ ചിത്രീകരണം സെപ്തംബറില്‍

കൊച്ചി:ആനക്കാട്ടില്‍ ചാക്കോച്ചിയാകാന്‍ സുരേഷ് ഗോപി വീണ്ടും ഒരുങ്ങി കഴിഞ്ഞു. ലേലം രണ്ടാം ഭാഗത്തിന്റെ തിരക്കഥ പൂര്‍ത്തിയായെന്നും ചിത്രീകരണം സെപ്തംബറില്‍ ആരംഭിക്കുമെന്നാണ് ഏറ്റവും ഒടുവിലായി ലഭിക്കുന്ന റിപ്പോര്‍ട്ട്. പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു കഴിഞ്ഞെന്നാണ് അണിയറയില്‍ നിന്നുള്ള വിവരം.

നീണ്ടയൊരു ഇടവേളയ്ക്ക് ശേഷം ആക്ഷന്‍ ഹീറോയായി തിളങ്ങിയ സുരേഷ് ഗോപി വെള്ളിത്തിരയിലേക്ക് മടങ്ങി എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. ആനക്കാട്ടില്‍ ചാക്കേച്ചിയായി സുരേഷ് ഗോപി തന്നെയാണ് രണ്ടാം ഭാഗത്തിലും എത്തുന്നതെങ്കിലും മറ്റു താരനിരകളെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല. കസബയ്ക്ക് ശേഷം നിഥിന്‍ രഞ്ജി പണിക്കര്‍ ഒരുക്കുന്ന ചിത്രമാണ് ലേലം 2.

pathram desk 2:
Related Post
Leave a Comment