വരവറിയിച്ച് ‘കായംകുളം കൊച്ചുണ്ണി’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു

ആരാധകര്‍ കാത്തിരുന്ന ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ടു. റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തില്‍ ഇത്തിക്കരപക്കിയുടെ വേഷത്തില്‍ അതിഥിതാരമായി മോഹന്‍ലാലുമുണ്ട്.

പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ് എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. കൊച്ചുണ്ണിയുടെ സഹവര്‍ത്തിയായ ഇത്തിക്കരപക്കിയായിട്ടുള്ള മോഹന്‍ലാലിന്റെ വരവാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

നിവിന്‍പോളിയും മോഹന്‍ലാലും ഇതാദ്യമായാണ് വെള്ളിത്തിരയില്‍ ഒന്നിക്കുന്നത്. ബോബിയും സഞ്ചയ് കൂട്ടുകെട്ടാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത് . ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

45 കോടി മുതല്‍ മുടക്കില്‍ 161 ദിവസം കൊണ്ട് പൂര്‍ത്തീകരിച്ച കായംകുളം കൊച്ചുണ്ണിയുടെ പ്രാഥമിക ചര്‍ച്ചകള്‍ മുതലുള്ള വാര്‍ത്തകള്‍ വലിയ ആവേശത്തോടെയാണ് മലയാളി സിനിമ പ്രേക്ഷകര്‍ സ്വീകരിച്ചത്. കാത്തിരിപ്പുകള്‍ അവസാനിപ്പിച്ചുകൊണ്ട് ചിത്രം ഓണത്തിനു തിയറ്ററുകളിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.’

ബോബി സഞ്ചയ് കൂട്ടുകെട്ടിലെ തിരക്കഥ റോഷന്‍ ആന്‍ഡ്രൂസ് ആണ് സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിലെ താരങ്ങളുടെ ലുക്കിനെ കുറിച്ചുള്ള രഹസ്യങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയ ഫേസ്ബുക്ക് കുറിപ്പ് വൈറലായിരുന്നു. കായംകുളം കൊച്ചുണ്ണിയെന്ന ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു രഹസ്യങ്ങള്‍ പുറത്ത് വിട്ടത്.

സിനിമയിലെ കേന്ദ്രകഥാപാത്രങ്ങള്‍ മുതല്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വരെയുള്ളവരുടെ ലുക്കുകള്‍ തിരഞ്ഞെടുത്തത് അതീവ ശ്രദ്ധയോടെയാണെന്ന് കായംകുളം കൊച്ചുണ്ണിയുടെ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരുന്നു. എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ഫസ്റ്റ് ലു്ക്ക് പോസ്റ്റര്‍ നിവിന്‍ പോളി ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

pathram desk 1:
Related Post
Leave a Comment