16 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാട്- ശ്രീനിവാസന്‍ കൂട്ടുകെട്ട് ഒരുമിക്കുന്നു,ഫഹദിന്റെ നായികയായി നിഖില

കൊച്ചി:സത്യന്‍ അന്തിക്കാട്- ശ്രീനിവാസന്‍, ഈ കൂട്ടുകെട്ട് ഒരുമിച്ചപ്പോഴൊക്കെ മികച്ച ചിത്രങ്ങളാണ് സംഭവിച്ചിട്ടുള്ളത്. അവസാനം ഒരുമിച്ച യാത്രക്കാരുടെ ശ്രദ്ധക്ക് മികച്ച വിജയം നേടിയിരുന്നു. ഇപ്പോള്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുകയാണ്. പുതിയ ചിത്രത്തില്‍ ഫഹദ് ഫാസില്‍ ആണ് നായകന്‍.

നിഖില വിമലാണ് ചിത്രത്തിലെ നായിക. അരവിന്ദന്റെ അതിഥികളിലെ നിഖിലയുടെ അഭിനയം ശ്രദ്ധ നേടിയിരുന്നു. ആദ്യമായിട്ടാണ് നിഖില ഫഹദിന്റെ നായികയായെത്തുന്നത്. ലൗ 24*7 എന്ന ചിത്രത്തിലാണ് നിഖില ആദ്യമായി നായികയായെത്തിയത്.

ജൂലൈ 12ന് പാലക്കാട് ചിത്രീകരണം ആരംഭിക്കും. ചിത്രത്തില്‍ ശ്രീനിവാസനും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. സബിതാ ആനന്ദ്, മറിമായം മഞ്ജു എന്നിവരും ചിത്രത്തില്‍ മുഖ്യവേഷങ്ങളില്‍ അഭിനയിക്കുന്നു.

ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാന്‍ റഹ്മാനാണ് സംഗീതം. എസ് കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കും. പാലക്കാടും കൊച്ചിയുമാണ് പ്രധാന ലൊക്കേഷനുകള്‍.

pathram desk 2:
Related Post
Leave a Comment