12കാരിയുടെ ഇടത് കാലിന് പകരം വലത് കാലില്‍ ശസ്ത്രക്രിയ, അനാസ്ഥ സംഭവിച്ചത് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് പെണ്‍കുട്ടിയുടെ കാല് മാറി ശസ്ത്രക്രിയ. ഇടത് കാലിന് പകരം വലത് കാലിലാണ് ശസ്ത്രക്രിയ ചെയ്തത്. ജിജി സ്വകാര്യ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന അനാസ്ഥ സംഭവിച്ചത്. കസേരയിലിടിച്ച് പരുക്കേറ്റ ഇടത് കാലിന്റെ ലിഗ്മെന്റിന് വേദനയുമായെത്തിയ 12കാരിയായ മറിയം ഹംദയ്ക്ക് ആണ് വലത് കാലില്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ചെയ്തത്.

ശസ്ത്രക്രിയയ്ക്കു ശേഷം പുറത്തിറക്കിയപ്പോഴാണ് പ്രശ്‌നം ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. കാലുമാറിയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് മാതാവ് ആശുപത്രി അധികൃതരോട് പരാതിപെട്ടപ്പോള്‍ ലഭിച്ച മറുപടി കൈയബദ്ധം പറ്റിയതാണ് എന്നായിരുന്നു. കൈയബദ്ധം പറ്റിയതാണെന്നും ചെലവൊന്നും കൂടാതെ രണ്ട് കാലിലും തങ്ങള്‍ ശസ്ത്രക്രിയ നടത്തി തരാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി പെണ്‍കുട്ടിയുടെ ബന്ധു പറഞ്ഞു. പിതാവ് മാലി സ്വദേശിയാണ്. അമ്മ മലയാളിയാണ്.

pathram desk 2:
Related Post
Leave a Comment