അവള്‍ക്കൊപ്പം തന്നെ…! നടിക്ക് പരസ്യ പിന്തുണയുമായി മുപ്പത് ചലച്ചിത്ര പ്രവര്‍ത്തകര്‍ കൂടി രംഗത്ത്

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ച് മുപ്പത് ചലച്ചിത്ര പ്രവര്‍ത്തകര്‍ കൂടീ രംഗതെത്തി. നടിക്കുള്ള പിന്തുണ ഒരിക്കല്‍ കൂടി പരസ്യമായി പ്രഖ്യാപിക്കുന്നുവെന്ന് ഇവര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം നൂറോളം ചലച്ചിത്ര പ്രവര്‍ത്തകര്‍ പിന്തുണ അറിയിച്ചിരുന്നു. കൂടാതെ കന്നഡ സിനിമാ പ്രവര്‍ത്തകരും തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ലിസി ലക്ഷ്മി, ഷഹബാസ് അമന്‍, ബിജിബാല്‍, മാര്‍ട്ടിന്‍ പ്രക്കാട്ട്, റെക്സ് വിജയന്‍, മഹേഷ് നാരായണന്‍ ഉള്‍പ്പെടെ 36 പേരാണ് ഇന്ന് പിന്തുണ പ്രഖ്യാപിച്ചത്.

നേരത്തെ് പരസ്യ പിന്തുണയുമായി നൂറിലധികം സിനിമ പ്രവര്‍ത്തകര്‍. അതിക്രൂരമായ ലൈംഗികാക്രമണത്തെ അതിജീവിച്ച ഞങ്ങളുടെ സഹപ്രവര്‍ത്തയ്ക്കുള്ള പിന്തുണ ഒരിക്കല്‍ കൂടി പരസ്യമായി പ്രഖ്യാപിക്കുന്നെന്ന് സിനിമപ്രവര്‍ത്തകര്‍ അറിയിച്ചു.നടന്‍ വിനായകന്‍, അലന്‍സിയര്‍ നടിമാരായ രേവതി, പാര്‍വ്വതി, പദ്മപ്രിയ, സംവിധായകരായ വിധു വിന്‍സെന്റ്, ആഷിഖ് അബു, രാജീവ് രവി, അമല്‍ നീരദ്, അന്‍വര്‍ റഷീദ്,അജിത് കുമാര്‍ ബി, കമല്‍ കെ.എം, പ്രിയനന്ദന്‍ ഗായിക സയനോര, തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നൂറോളം പ്രവര്‍ത്തകരാണ് പരസ്യ പിന്തുണയുമായി രംഗത്തെത്തിയത്.തങ്ങളുടെ സുഹൃത്ത് ഇരയല്ല, ശാരീരികവും ലൈംഗികവും മാനസികവുമായ ക്രൂര പീഡനത്തെ അതിജീവിച്ച് സമൂഹത്തിന് മാതൃകയായ ധീര യുവതിയാണെന്ന് പരസ്യപിന്തുണയില്‍ സിനിമപ്രവര്‍ത്തകര്‍ പറയുന്നു.

അഭിനേതാക്കളുടെ സംഘടനയിലെ ഒരംഗമായിരുന്ന ആ യുവതി, ആരോപണവിധേയനായ നടനെതിരെ നല്‍കിയിരുന്ന പരാതിയില്‍ യാതൊരു നടപടിയും ആ സംഘടന കൈക്കൊണ്ടരുന്നില്ലെന്നും പിന്നീട് ഈ യുവതി ആക്രമിക്കപ്പെടുകയും അതിന്റെ ഉത്തരവാദിത്വം പൊലീസ് ഇതേ നടനില്‍ ആരോപിക്കുകയും ചെയ്തപ്പോഴാണ് സംഘടനാ നേതൃത്വം പൊതുജനാഭിപ്രായത്തിനു മുന്നില്‍ നില്‍ക്കക്കള്ളിയില്ലാതെ അയാളെ പുറത്താക്കിയത്. ഇത് വെറും ഒരു മുഖം രക്ഷിക്കല്‍ നടപടി മാത്രമായിരുന്നു എന്നത് അയാളെ നിരുപാധികം തിരിച്ചെടുത്തതിലൂടെ തെളിഞ്ഞിരിക്കുന്നു. എന്ന് സിനിമാപ്രവര്‍ത്തകര്‍ ചൂണ്ടികാണിക്കുന്നു.

ആക്രമണത്തിനിരയായ യുവതിയുടെ പരാതി ഇപ്പോഴും നിലനില്ക്കുമ്പോള്‍ അതേപ്പറ്റി ഒരക്ഷരം പറയാതെ, അവരെയും അവരോടൊപ്പം നിന്നവരെയും അവഹേളിക്കുന്ന നിലപാടുകള്‍ കൈക്കൊള്ളുന്ന അഭിനേതാക്കളുടെ സംഘടനയുടെ നേതൃത്വത്തോടുള്ള അവിശ്വാസം പരസ്യമായി രേഖപ്പെടുത്തി രാജിവച്ച് പുറത്തുവന്ന നടിമാര്‍ക്കും ഡബ്ല്യു.സി.സിക്കും സിനിമപ്രവര്‍ത്തകര്‍ പിന്തുണ പ്രഖ്യാപിച്ചു.

സ്ത്രീവിരുദ്ധമായ നിലപാടുകള്‍ അലങ്കാരമായി കാണുന്ന ഈ സംഘടനയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ തുടരുന്നത്, ആ നടപടികളെ ശരിവയ്ക്കുന്നതിനു തുല്യമാണെന്നും മറിച്ച് അവര്‍ ഈ നിലപാടുകളെ പിന്തുണക്കുന്നില്ലെങ്കില്‍ സംഘടനാ നേതൃത്വത്തില്‍ നിന്നും സ്വയം മാറിനിന്ന് തങ്ങളെ തെരഞ്ഞെടുത്ത കേരളസമൂഹത്തിലെ സ്ത്രീകളടക്കമുള്ള ജനങ്ങളോടുള്ള ഉത്തരവാദിത്വവും സാമാന്യമായ ജനാധിപത്യമര്യാദയും ഉയര്‍ത്തിപ്പിടിക്കുണമെന്നും സിനിമപ്രവര്‍ത്തകര്‍ ഇറക്കിയ സംയുക്ത പത്രപ്രസ്താവനയില്‍ പറയുന്നു.

ഇന്ന് പിന്തുണ പ്രഖ്യാപിച്ചവര്‍.

1. Lissy Lakshmi – Actor

2. K U Mohanan – Cinematographer

3. Bijibal – Music Director

4. Shahabas Aman – Music Director / Singer

5. Martin Prakkatt – Directo

6. Mahesh Narayanan – Editor/Director 7. Radhakrishnan S – Sound Recordist and Designer

8. Lijin Jose – Director

9. Sriram Raja – Editor/Director

10. Biju Sukumaran – Editor

11. Vinu Joseph – Director

12. JayK – Director

13. Prakash Kutty – Cinematographer

14. Praveen Sukumaran – Director

15. Nandakumar Menon – Cinematographer

16. Rex Vijayan – Music Director / Singer

17. Sreejith – Old monk

18. Syam Pushkaran – Writer

19. Akhil Ravi Padmini – Art Director

20. Abhija Sivakala – Actor

21. Vishakh GS – Director

22. Darshana Rajendran – Actor

23. Santhy Balanchandran – Actor

24. Remya Suresh – Costume Designer

25. Soumya Ramakrishnan – Singer< 26. Anil Johnson – Music Director 27. Siji Thomas Nobel – Costume Designer 28. Uma Kumarapuram – Director / Cinematographer 29. Sushin Shyam – Music Director 30. Neha Nair – Music Director, Singe

pathram desk 2:
Leave a Comment