അര്‍ജന്റീന തോല്‍ക്കാനുള്ള കാരണങ്ങള്‍ ഇവയാണ്!!! ഐ.എം വിജയന്‍ പറയുന്നു

ഇഷ്ട ടീമായ അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റ് ലോകകപ്പില്‍ നിന്ന് പുറത്തായതിന്റെ കാരണം വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഐ.എം.വിജയന്‍. 4-3 എന്നത് ഭയങ്കര സ്‌കോര്‍ ആണെന്നും ലീഡ് ലഭിച്ച സമയത്ത് ടീമിന്റെ കളി മോശമായെന്നും വിജയന്‍ വിലയിരുത്തി.

‘4-3 എന്നത് ഭയങ്കര സ്‌കോര്‍ ആയിപ്പോയി. ഇത്രയും പ്രതീക്ഷിച്ചില്ല. ലീഡ് കിട്ടിയപ്പോഴാണ് അര്‍ജന്റീന മോശമായി കളിച്ചത്. അല്ലെങ്കില്‍ ആ സമനില ഗോളൊന്നും ഒരിക്കലും മേടിക്കാന്‍ പാടില്ലാത്തതാണ്. ഡിഫന്‍ഡര്‍ തന്റെ ബൂട്ടിലേക്ക് വന്ന ക്രോസ് കറക്ടായി ക്ലിയര്‍ ചെയ്യുന്നതിന് പകരം ഹീല്‍ കൊണ്ട് തട്ടാന്‍ നോക്കിയതാണ് ഭയങ്കര പ്രശ്നമായത്. യുവതാരം കൈലിയന്‍ എംബാപ്പെയുടെ വേഗത്തിന് മുന്നിലാണ് അര്‍ജന്റീന തോറ്റത്. വിജയന്‍ വ്യക്തമാക്കി.

്അര്‍ജന്റീനയ്ക്കെതിരെ മൂന്നിനെതിരേ നാലു ഗോളിനായിരുന്നു ഫ്രാന്‍സിന്റെ ജയം. ഗ്രീസ്മാന്റെ പെനാല്‍റ്റി ഗോളിലാണ് ഫ്രാന്‍സ് ആദ്യം ലീഡ് നേടിയത്. ഡി മരിയയിലൂടെ അര്‍ജന്റീന തിരിച്ചുവന്നു. രണ്ടാം പകുതിയില്‍ മെര്‍ക്കാഡോ അര്‍ജന്റീനയെ മുന്നിലെത്തിച്ചു. പിന്നീട് പവാര്‍ഡിലൂടെ ഫ്രാന്‍സ് വീണ്ടും ലീഡ് നേടി. ഇരട്ടഗോളോടെ എംബാപ്പെയാണ് ഫ്രാന്‍സിന്റെ ജയം ഉറപ്പിച്ചത്. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ അഗ്യുറോ ഒരു ഗോള്‍ മടക്കിയെങ്കിലും ഫലമുണ്ടായില്ല.

pathram desk 1:
Leave a Comment