ഒന്നുകില്‍ എന്നെ കൊന്നുകളയൂ… അല്ലെങ്കില്‍ ചികിത്സിക്കൂ… ബലാത്സംഗത്തിനിരയായ എഴുവയസുകാരി ഡോക്ടറോട്

ഇന്‍ഡോര്‍: ഒന്നുകില്‍ എന്നെ കൊന്നുകളയൂ, അല്ലെങ്കില്‍ ചികിത്സിക്കൂ… മന്ദ്സോറില്‍ കൂട്ടബലാത്സംഗത്തിനിരയായി എം.വൈ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഏഴുവയസുകാരിയുടെ വാക്കുകളാണിത്. തനിയ്ക്ക് എന്താണ് സംഭവിച്ചതെന്ന് പോലും അവര്‍ക്കറിയില്ല. കണ്‍വെട്ടത്ത് നിന്ന് മറയാതിരിക്കാന്‍വേണ്ടി അമ്മയുടെ കൈയില്‍ മുറുകെ പിടിച്ചിരിക്കുകയാണ് ഈ പെണ്‍കുട്ടി. ഇടയ്ക്ക് വേദനകൊണ്ട് കരയും.

കഴിഞ്ഞ ബുധനാഴ്ചയാണ് സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകാനിരുന്ന പെണ്‍കുട്ടിയെ രണ്ട് പേര്‍ ചേര്‍ന്ന തട്ടിക്കൊണ്ടുപോകുകയും ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തത്. ബലാത്സംഗത്തിനുശേഷം കുട്ടി മരിച്ചെന്നു കരുതിയ സംഘം ഒഴിഞ്ഞ കെട്ടിടത്തില്‍ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

2012 ല്‍ ദല്‍ഹി കൂട്ടബലാത്സംഗത്തിന് സമാനമായാണ് കുട്ടി ആക്രമിക്കപ്പെട്ടതെന്ന് പൊലീസ് പറയുന്നു. ശരീരത്തിലാകമാനം കടിയേറ്റ പാടുകളുണ്ട്. മൂക്കിനും സ്വകാര്യ ഭാഗങ്ങളിലും ഗുരുതരമായി മുറിവേറ്റ നിലയിലാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇതിനോടകം മൂന്നു ശസ്ത്രക്രിയകളാണ് ചെയ്തത്.

അതേസമയം കുട്ടിയുടെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും മുറിവുകള്‍ സുഖപ്പെടാന്‍ രണ്ടാഴ്ചയോളം സമയമെടുക്കുന്നും എം.വൈ ആശുപത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

pathram desk 1:
Related Post
Leave a Comment