മോസ്‌ക്കോ: ലോകകപ്പ് പ്രീ ക്വാര്‍ട്ടറിലെ ആദ്യ പോരില്‍ അര്‍ജന്റീനയ്ക്കെതിരേ ഫ്രാന്‍സ് ഒരു ഗോളിന് മുന്നില്‍. 12ാം മിനുട്ടില്‍ സ്വന്തം ബോക്സില്‍ നിന്ന് പന്തുമായി കുതിച്ച കെയ്ലിയന്‍ എംബാപ്പെയെ ബോക്സില്‍ വച്ച് മാര്‍ക്കസ് റോജ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി വലയിലാക്കിയാണ് ഫ്രാന്‍സ് മുന്നിലെത്തിയത്. കിക്കെടുത്ത അന്റോയിന്‍ ഗ്രിസ്മാന്‍ ഒരു പഴുതും അനുവദിക്കാതെ പന്ത് വലയിലാക്കി ഫ്രഞ്ച് പടയെ മുന്നിലെത്തിക്കുകയായിരുന്നു.
കഴിഞ്ഞ കളിയില്‍ നിന്ന് ഈ ഒരു മാറ്റമാണ് അര്‍ജന്റീന വരുത്തിയിരിക്കുന്നത്. എയ്ഞ്ചല്‍ ഡി മരിയ, എവര്‍ബനേഗ എന്നിവര്‍ക്കൊപ്പം ഗോള്‍കീപ്പര്‍ സ്ഥാനത്ത് അര്‍മാനിയും തുടരുന്നുണ്ട്.ഫ്രാന്‍സ് നിരയില്‍ ഒരു കളിയിലെ വിശ്രമത്തിന് ശേഷം പ്രധാന താരങ്ങളെല്ലാം തിരിച്ചെത്തി. പോഗ്ബയും എംബാപ്പെയുമടക്കമുള്ള ശക്തമായ നിര ആദ്യ ഇലവനില്‍ ഉണ്ട്. ഗോള്‍കീപ്പര്‍ സ്ഥാനത്തേക്ക് ക്യാപ്റ്റന്‍ ലോറിസും തിരിച്ചെത്തി.
അര്‍ജന്റീന- അര്‍മാനി, മെര്‍ക്കാഡോ, ഒടാമന്‍ഡി, റോജോ, ടഗ്ലിയാഫിക്കോ, മഷറാനോ, എന്‍സോ പെരസ്, പാവോന്‍, മെസി, ഡി മരിയ. 4-3-3 ശൈലിയിലാണ് സംപോളി ടീമിനെ വിന്നിസ്യപ്പിക്കുന്നത്.ഫ്രാന്‍സ്- ലോറിസ്, പവര്‍ഡ്, ഉംറ്റിറ്റി, വരാനെ, ഹെര്‍ണാണ്ടസ്, കാണ്ടെ, പോഗ്ബ, എംബാപ്പെ, ഗ്രിസ്മാന്‍, മറ്റിയൂഡി, ജിറൂദ്. 4-2-3-1 ശൈലിയാണ് ദെഷാംപ്സ് സ്വീകരിച്ചിരിക്കുന്നത്.
Leave a Comment