നിങ്ങളുടെ ഇന്ന്

ജ്യോതിഷ സംബന്ധമായ നിങ്ങളുടെ സംശയങ്ങള്‍ക്ക് ബന്ധപ്പെടുക- (ജ്യോതിഷാചാര്യ ഷാജി പി.എ. 8304002143)

മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4): തൊഴിലില്‍ പ്രശസ്തിയുണ്ടാകും, സാമ്പത്തികമായി നേട്ടമുണ്ടാകും, കാര്യവിജയം, മനസന്തോഷം, ഇഷ്ടഭക്ഷണ സമൃദ്ധി എന്നിവയ്ക്കു യോഗം.

ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2): തൊഴിലിടങ്ങളിലെ സമ്മര്‍ദങ്ങളെ മറികടക്കാന്‍ സാധിക്കും, സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടാകുമെങ്കിലും സുഹൃത്തുക്കളുടെ സഹായത്താല്‍ പ്രതിസന്ധികളെ തരണം ചെയ്യും .

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4): ദീര്‍ഘയാത്രകള്‍ നടത്തേണ്ടതായി വരും, സാഹസിക പ്രവര്‍ത്തികളില്‍ നിന്നും വിട്ടു നില്‍ക്കണം, പിടിവാശി ഉപേക്ഷിക്കണം, സായാഹ്നത്തോടെ കാര്യതടസം മാറും.

കര്‍ക്കിടകക്കൂറ് ( പുണര്‍തം 1/4, പൂയ്യം, ആയില്യം): ബന്ധുജന സമാഗമം, ഇഷ്ടഭക്ഷണ സമൃദ്ധി, കാര്യസാധ്യം, മംഗളകര്‍മത്തില്‍ പങ്കെടുക്കും, ജോലി സംബന്ധമായി നേട്ടമുണ്ടാകും.

ചിങ്ങക്കൂറ് ( മകം, പൂരം, ഉത്രം 1/4): വിചാരിച്ച കാര്യങ്ങള്‍ നിഷ്പ്രയാസംനടക്കും, സാമ്പത്തിക പ്രയാസങ്ങള്‍ തരണം ചെയ്യാന്‍ സാധിക്കും, പിതാവുമായുണ്ടായിരുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കും.

കന്നിക്കൂറ് ( ഉത്രം 3/4, അത്തം, ചിത്തിര 1/2): സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടാകും, തൊഴില്‍ സമ്മര്‍ദമേറും, സഹപ്രവര്‍ത്തകരുടെ സഹകരണമുണ്ടാകും, കുടുംബത്തില്‍ സന്തോഷാനുഭവങ്ങളുണ്ടാകും.

തുലാക്കൂറ് ( ചിത്തിര 1/2, ചോതി, വിശാഖം 3/4): വാഹനം സംബന്ധിച്ച് നഷ്ടമുണ്ടാകും, ജീവിതപങ്കാളിയുടെ ആരോഗ്യക്കാര്യത്തില്‍ ആശങ്കയുണ്ടാകും, ഭൂമി വില്‍പ്പനയെ കുറിച്ച് തീരുമാനിക്കും.

വൃശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, തൃക്കേട്ട): സന്തോഷാനുഭവങ്ങള്‍ വര്‍ധിക്കും, നിശ്ചയിച്ചുറപ്പിച്ച തീരുമാനങ്ങളില്‍ നിന്നും വ്യതിചലിക്കേണ്ടി വരും, ദീര്‍ഘയാത്രകള്‍ നടത്തേണ്ടതായി വരും.

ധനുക്കൂറ് ( മൂലം, പൂരാടം, ഉത്രാടം 1/4): കുടുംബത്തില്‍ സന്തോഷാനുഭവങ്ങളുണ്ടാകും, ആലോചിച്ചുറപ്പിക്കാതെ ചെയ്യുന്ന പ്രവര്‍ത്തികളില്‍ നഷ്ടമുണ്ടാകും, സുഹൃത്തുക്കളുടെ സഹായം ലഭിക്കും.

മകരക്കൂറ് ( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): ഏറ്റെടുത്ത പ്രൊജക്റ്റുകള്‍ വിജയകരമായി പൂര്‍ത്തീകരിക്കും, ലോണ്‍, ചിട്ടി എന്നിവ ലഭിക്കുന്നതിനിടയുണ്ട്, വിദേശത്തുള്ളവര്‍ക്ക് ജോലിയില്‍ പുരോഗതിയുണ്ടാകും.

കുംഭക്കൂറ് ( അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4): പ്രവര്‍ത്തികളില്‍ തരക്കുറവുണ്ടാകും, നിശ്ചിത സമയത്തിനുള്ളില്‍ ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാകും, സന്താനങ്ങളില്‍ നിന്നും സന്തോഷാനുഭവം ഉണ്ടാകും.

മീനക്കൂറ് ( പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): പൂര്‍വകാല സുഹൃത്തുക്കളെ കണ്ടുമുട്ടും, എല്ലാ പ്രവര്‍ത്തികളും ചുറുചുറക്കോടെ ചെയ്തു തീര്‍ക്കും, ജീവിതത്തില്‍ ഏറെ നേട്ടങ്ങളുണ്ടാകും.

pathram:
Related Post
Leave a Comment